EncyclopediaInventionsScience

എന്‍സൈം

പുളിക്കലിനു കാരണമായ ചില പദാര്‍ഥങ്ങളെ കണ്ടുപിടിക്കുന്നതു വരെ പുളിക്കല്‍ പ്രക്രിയ എന്താണെന്ന് ശരിക്കു മനസിലാക്കിയിരുന്നില്ല.മുളയ്ക്കുന്നോ ബാര്‍ലിയോ മാള്‍ട്ടോ ബിയര്‍ ഉത്പാദിപ്പിക്കുന്നതില്‍ ഒരു കാറ്റലിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നതായി 1814ല്‍ ജര്‍മ്മന്‍ക്കാരനായ കിര്‍ച്ചോഫ് നിരീക്ഷിച്ചു.ഫ്രഞ്ച് രസതന്ത്രജ്ഞനായ അന്‍സല്‍മെ പായന്‍ പിന്നീട് സെല്ലുലോസ് കണ്ടുപിടിച്ചു.മറ്റൊരു ഫ്രഞ്ച് രസതന്ത്രജ്ഞനായ ജീന്‍ ഫ്രാങ്കോ പെര്‍സോസ് 1833ല്‍ സ്റ്റാര്‍ച്ചിനെ പഞ്ചസാരയും ടെക്സട്രിനുമായി മാറ്റുന്ന ഒരു പദാര്‍ഥത്തെ മാള്‍ട്ട് സ്രവിപ്പിക്കുന്നതായി കണ്ടുപിടിച്ചു.ഇതിനെയാണ് ആദ്യം ഡയസ്റ്റയ്സ് എന്നും പിന്നീട് എന്‍സൈം എന്നും പുനര്‍നാമകരണം ചെയ്യ്തത്.തുടര്‍ന്ന് പല ശാസ്ത്രജ്ഞരും പല പേരുകളിലുള്ള എന്‍സൈമുകള്‍ കണ്ടുപിടിച്ചു.

    എല്ലാ സസ്തനജീവികളുടെ കോശങ്ങളിലും എന്‍സൈം ഉണ്ട്.ഏതെങ്കിലും ഒരു കോശത്തില്‍ തന്നെ 3000 എന്‍സൈം വരെ ഉണ്ടാകാo.മനുഷ്യജീവിതത്തിന് പൊരുത്തപ്പെടുന്ന താപത്തിന്റെ എന്‍സൈം സഹായിക്കുന്നു.എന്‍സൈം ഇല്ലെങ്കില്‍ പ്രതിപ്രവര്‍ത്തനം നടക്കുകയില്ല.അതല്ലെങ്കില്‍ ഉയര്‍ന്ന താപം വേണ്ടിവരും.

    മദ്യം പുളിപ്പിക്കുന്നതിലും അപ്പം ഉണ്ടാക്കുന്നതിലും എന്‍സൈമുകളുടെ പങ്ക് വലുതാണ്‌.നിരവധി ശരീരശാസ്ത്രപരമായ എന്‍സൈം അത്യന്താപേക്ഷിത ഘടകമാണ്.ജീവികളില്‍ പോഷണപരിണാമ വിഷയകമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് എന്‍സൈം ആവശ്യമാണ്‌.എന്‍സൈമിന്റെ അഭാവം ജനിതക വൈകല്യം കൊണ്ട് ഉണ്ടാകുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.