EncyclopediaInventionsScience

എക്സ്റേ

എക്സ്റേയുടെ കണ്ടുപിടിത്തം മറ്റ് അനേകം ആണവ പ്രതിഭാസങ്ങളുടെ കണ്ടുപിടിത്തത്തിന് ഇടയാക്കി.രണ്ടാം ശാസ്ത്രത്തിന്‍റെ നാന്ദിയായി മാറി എക്സറേ എന്നു പില്‍കാലത്ത് ശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തുകപോലും ചെയ്യ്തു.

 ഖരപദാര്‍ഥങ്ങളില്‍ കൂടി കടന്നുപോകാനും വാതകങ്ങളെ അയോണീകരണവും എക്സറേയ്ക്കും കഴിയും.വിദ്യുത്കാന്തിക സ്പെക്ട്രത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ക്കപ്പുറത്താണ് ഇവയുടെ സ്ഥാനം.അതിവേഗം സഞ്ചരിക്കുന്ന ഇലക്ട്രോണുകളെ ഒരു ഖരവസ്തു തടഞ്ഞുനിര്‍ത്തുമ്പോള്‍ അതില്‍ നിന്ന് എക്സ്റേ അടങ്ങുന്ന വിദ്യുത്കാന്തിക വികിരണം ഉണ്ടാകുന്നു.ആറ്റത്തിന്റെ ഏറ്റവും ഉള്ളിലായി സ്ഥിതിചെയ്യുന്ന ഇലക്ട്രോണുകളെ ഉത്തേജിപ്പിക്കുമ്പോഴും എക്സറേകള്‍ ഉണ്ടാകുന്നു.പരലുകള്‍ ഉപയോഗിച്ച് എക്സ് രശ്മികളെ പ്രതിഫലിപ്പിക്കാനും കഴിയും.ഇത് ഇവയുടെ തരംഗസ്വഭാവത്തെ കാണിക്കുന്നു.

   1895 ല്‍ വില്യ൦ കോണ്‍റാഡ് റോണ്‍ജന്‍ എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞനാണ് എക്സ്റേ കണ്ടുപിടിച്ചത്.അക്കാലത്തെ സുപ്രധാന കണ്ടുപിടിത്തമായ കാഥോഡ് രശ്മികളെക്കുറിച്ചാണ് അദ്ദേഹം ഗവേഷണ൦ നടത്തിയിരുന്നത്. കാഥോഡ് രശ്മികള്‍ അപ്രതീക്ഷിത സ്ഥാനത്ത് ഒരു പ്രേത്യക ദീപ്തികസൃഷ്ടിച്ചത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍പെട്ടു.ഈ ദീപ്തിക്കു കാരണമായ രശ്മികള്‍ക്ക് ഇടയിലുള്ള തടസങ്ങള്‍ ഒരു പ്രശ്നമായില്ല എന്നത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.നാനാവിധ പ്രതിബന്ധങ്ങള്‍ ഉണ്ടാക്കികൊണ്ട് റോണ്‍ജന്‍ പരീക്ഷണം തുടര്‍ന്ന് നടത്തി .ഇത്തരമൊരു പ്രതിഭാസത്തിനും ഹേതുവായ രശ്മികള്‍ ഇനിയും കണ്ടുപിടിക്കേണ്ട ഒരിനം രശ്മികളാണെന്ന് അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു.അജ്ഞാത രശ്മികള്‍ എന്ന അര്‍ത്ഥത്തില്‍ റോണ്‍ജന്‍ അവയ്ക്ക് എക്സ് രശ്മികള്‍ എന്നു പേരിട്ടു.അങ്ങനെയാണ് എക്സ്റേ എന്ന പേര് നിലവില്‍ വന്നത്.

   ഗ്യാസ്ട്യൂബ്,കൂളിദ്ജ് ട്യൂബ്, ബീറ്റാ ട്രോണ്‍ എന്നിവ ഉപയോഗിച്ച് എക്സ്റേ ഉത്പാദിപ്പിക്കാം.അലുമിനിയത്തിലുള്ള അവയുടെ അവശോഷണാങ്കത്തെ അടിസ്ഥാനമാക്കിയാണ് എക്സ്റേയുടെ മേന്മ നിര്‍ണയിക്കുന്നത്.

   ചികിത്സാരംഗത്ത് എക്സ്റേക്ക് അതിപ്രധാനമായ ഒരു സ്ഥാനമാണുള്ളത്.മനുഷ്യരുടെയും മൃഗങ്ങളുടെയും ആന്തരീകാവയവങ്ങളുടെ സ്ഥിതിയും അവയ്ക്ക് ബാധിച്ചിട്ടുള്ള രോഗങ്ങളും മനസ്സിലാക്കാന്‍ സഹായിക്കുന്നതിനു പുറമെ വൃക്ക,പിത്താശയം എന്നിവയിലെ കല്ലുകളുടെ സ്ഥാനനിര്‍ണയത്തിനും ക്ഷയ രോഗബാധ കണ്ടുപിടിക്കുന്നതിനും മറ്റും എക്സ്റേ സഹായിക്കുന്നു.ശരീരത്തിലെ ടിഷ്യൂകളില്‍ എക്സ്റേ തുടര്‍ച്ചയായി പതിപ്പിച്ചാല്‍ അവ നശിച്ചുപോകും.അതിനാല്‍ രോഗം ബാധിച്ച ടിഷ്യൂകളെ നശിപ്പിക്കാന്‍ എക്സ്റേ ഉപയോഗിക്കുന്നു.

   1986ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ എക്സ്റേകളെ ജീനുകളെക്കുറിച്ചുള്ള പഠനത്തിനു ഉപയോഗപ്പെടുത്തി.വ്യത്യസ്ത ക്രോമസോമുകളിലുള്ള ജീനുകളില്‍ ശക്തിയായ എക്സ്റേ ബീം പതിപ്പിക്കുമ്പോള്‍ ജീനുകളുടെ സവിശേഷ ഘടനകള്‍ തിരിച്ചറിയാന്‍ എളുപ്പമായിത്തീരുന്നു.മാസങ്ങളോളം കാത്തുനില്‍ക്കേണ്ട കാര്യം ദിവസങ്ങള്‍ക്കുള്ളില്‍ സാധിക്കുന്നു.