ആര്‍ഡ് വൂള്‍ഫ് കഴുതപ്പുലി
ആര്‍ഡ് വൂള്‍ഫ് എന്നയിനം കഴുതപ്പുലികളുടെ ഏറ്റവും പ്രിയപ്പെട്ട ആഹാരം ചിതലാണ്. ശത്രു അടുത്തു വന്നാല്‍ ഇവര്‍ അവയെ കടിച്ച് ഓടിക്കനൊന്നുമല്ല ശ്രമിക്കുന്നത്. പകരം കടുത്ത ദുര്‍ഗന്ധം പുറപ്പെടുവിക്കും. അതിന് വിഷാംശം ഉണ്ട്. ഒരു വിധപ്പെട്ട ശത്രുക്കല്‍ക്കൊന്നും പിടിച്ചു നില്‍ക്കാനാകില്ല. അവ ജീവനും കൊണ്ട് സ്ഥലം വിടും. മറ്റു ചെന്നായ്ക്കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ പല്ലുകള്‍ തീരെ ചെറുതാണ്.
രാത്രിയാണ് ആര്‍ഡ് വൂള്‍ഫുകള്‍ ഇര തേടുന്നത്. രണ്ടര ലക്ഷം ചിതലുകളെയെങ്കിലും ഒറ്റ രാത്രി കൊണ്ട് ആര്‍ഡ് വൂള്‍ഫുകള്‍ അകത്താക്കും. ഭക്ഷണം കിട്ടാനായി എത്ര ദൂരം സഞ്ചരിക്കാനും അവയ്ക്ക് മടിയില്ല. ഇര തേടി ദിവസവും രാത്രി പത്തു കിലോമീറ്റര്‍ ആണ് അവ സഞ്ചരിക്കുക! ചിലപ്പോള്‍ ഒറ്റയ്ക്കായിരിക്കും യാത്ര. ചിലപ്പോള്‍ ജോടികളായും ചെറിയ സംഘങ്ങളായും കാണപ്പെടുന്നു. കുഞ്ഞുങ്ങളെ പോറ്റാന്‍ ഒന്നിലേറെ പെണ്‍കഴുതപ്പുളികള്‍ ഒരു മാളത്തില്‍ കഴിയാറുണ്ട്. മാളം അവ സ്വയം ഉണ്ടാക്കുകയോ മറ്റ് ജീവികളുടെത് കൈയ്യേറുകയോ ആണ് ചെയ്യുക. ഒന്നിച്ച് കഴിയുന്നത് കുഞ്ഞങ്ങളെ ശത്രുക്കളില്‍ നിന്ന് രക്ഷിക്കാനാണ്!
ചിതലിന് പുറമേ പുല്‍ച്ചാടികളെയും ചില പുഴുക്കളെയും അവ ഭക്ഷണം ആക്കാറുണ്ട്. മൂന്നടിയോളം നീളമുള്ള ഇവയുടെ ഭാരം 11 കിലോഗ്രാമാണ്. കുഞ്ഞുങ്ങള്‍ 16 ആഴ്ച കഴിഞ്ഞാല്‍ ഒറ്റയ്ക്ക് കഴിയാനാരംഭിക്കും. ഇവയുടെയും ആയുഷ്ക്കാലം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല. തെക്കേ ആഫ്രിക്കയിലും വടക്കു കിഴക്കന്‍ ആഫ്രിക്കയിലും കണ്ടു വരുന്ന ഇവയുടെ എണ്ണം വളരെ കുറവാണ്.