പര്‍പ്പടകത്തോരന്‍
പാകം ചെയ്യുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ ഉഴുന്നു പരിപ്പിട്ട് മൂപ്പിക്കണം.കൊത്തിയരിഞ്ഞ ഉള്ളിയും പച്ചമുളകുമിട്ട് വഴറ്റണം.ചുവന്നശേഷം തേങ്ങ ചിരവിയതും ചേര്‍ത്ത് വെള്ളം വറ്റുന്നത് വരെ ഇളക്കണം.ഇറക്കിവച്ചു തണുക്കുമ്പോള്‍ പൊരിച്ച പര്‍പ്പടകം ചേര്‍ത്ത് ഇളക്കി ഉപയോഗിക്കാം.
ചേരുവകള്‍
പര്‍പ്പടകം പൊരിച്ചത് – 20 എണ്ണം
പച്ചമുളക് പൊടിയായി
അരിഞ്ഞത് – 2 ചെറിയ സ്പൂണ്‍
ശീമഉള്ളി അരിഞ്ഞത് – 2 എണ്ണം
തേങ്ങ ഉഴുന്നു പരിപ്പ് – 2 വലിയ കരണ്ടി
കടുക്, വെളിച്ചെണ്ണ
കറിവേപ്പില – കടുക് വറുക്കാന്‍ പാകത്തിന്