ഉരുളക്കിഴങ്ങ് തോരന്‍
ഉരുളക്കിഴങ്ങു ചെത്തി കഴുകി ചെറിയ കഷ്ണങ്ങളാക്കി അരിയുക.ഒരു പാത്രത്തില്‍ അല്പം വെള്ളം വെച്ച് കിഴങ്ങ് വേവിക്കുക.വെന്തു വരുമ്പോള്‍ പാകത്തിന് ഉപ്പ് ചേര്‍ക്കണം.വറ്റല്‍മുളക്, മഞ്ഞള്‍, തേങ്ങ, ജീരകം, വെളുത്തുള്ളി ഇവ തോരനരയ്ക്കുന്നത് പോലെ അരച്ച് വെന്ത കഷ്ണങ്ങളിലിട്ടു ഇളക്കണം.കഷ്ണങ്ങള്‍ ഉടഞ്ഞുപോകാതെ നോക്കണം.ചീനച്ചട്ടി അടുപ്പത്തുവച്ച് വെളിച്ചെണ്ണ ഒഴിച്ച് ഉഴുന്നു പരിപ്പിട്ട് മൂപ്പിച്ച് കടുക് വറുത്ത് തോരനിട്ടു ഇളക്കി കുറച്ചു സമയം കഴിഞ്ഞ് വെള്ളമയം വറ്റിച്ച് വാങ്ങണം.