ക്യാരറ്റ് തോരന്‍
പാചകം ചെയ്യുന്ന വിധം
ക്യാരറ്റ് പൊടിയായി അരിയുക.പച്ചമുളക് അരിഞ്ഞു ക്യാരറ്റില്‍ ചേര്‍ക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുത്തശേഷം ക്യാരറ്റിട്ട് ഇളക്കി പാകത്തിന് ഉപ്പു ചേര്‍ത്ത് അടച്ചുമൂടി ഇടുക.അടിയില്‍ പിടിക്കാതിരിക്കാന്‍ ഇളക്കികൊണ്ടിരിക്കണം.മുളക് , മഞ്ഞള്‍, തേങ്ങ, ജീരകം, ചുവന്നുള്ളി, കറിവേപ്പില, എന്നിവ അരച്ച് ക്യാരറ്റ് അതിലിട്ടിളക്കി ഉപയോഗിക്കാം.
ചേരുവകള്‍
ക്യാരറ്റ് – ഒരു കിലോ
പച്ചമുളക് – 10 എണ്ണം
തേങ്ങ – ഒരു മുറി
മുളക് – 8 എണ്ണം
മഞ്ഞള്‍ – ഒരു സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം(കടുക് താളിക്കാന്‍)
ജീരകം – ഒരു സ്പൂണ്‍
ചുവന്നുള്ളി – 4 എണ്ണം
കറിവേപ്പില – 2 കൊത്ത്
കടുക് – 2 സ്പൂണ്‍
വെളിച്ചെണ്ണ – 4 വലിയ സ്പൂണ്‍