കോളിഫ്ളവര്‍ തോരന്‍
പാചകം ചെയ്യുന്ന രീതി
ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുകിട്ടു പൊട്ടുമ്പോള്‍ ഉള്ളി, പച്ച മുളക്, ചതച്ച കുരുമുളക്, കറിവേപ്പില, ഇട്ട് വഴറ്റുക.ചീനച്ചട്ടിയില്‍ കോളിഫ്ളവര്‍ വേവിച്ചതിട്ടു തേങ്ങാ ചിരകിയതും ചേര്‍ത്തിളക്കുക.അതു കഴിഞ്ഞ് കുരുമുളകുപൊടി വിതറി തോരന്‍ വറ്റിച്ചെടുക്കുക.ചൂടാറിയ ശേഷം ഉപയോഗിക്കാം.കോളിഫ്ളവര്‍ ചെറുതായി അരിഞ്ഞിട്ടു തോരന് അരക്കുന്നത് പോലെ ഉള്ളി ചേര്‍ത്ത് അരച്ച് കൂട്ടിട്ട് ഇളക്കി കുറച്ചു സമയം കഴിഞ്ഞ് ഉലര്‍ത്തിയെടുത്തും ഉപയോഗിക്കാം.
ചേരുവകള്‍
കോളിഫ്ളവര്‍ – അര കിലോ
എണ്ണ – 6 ടീസ്പൂണ്‍
പച്ച മുളക് – 8 (നെടുകെ പിളര്‍ന്നത്)
ഉള്ളി അരിഞ്ഞത് – 12 ടീസ്പൂണ്‍
കറിവേപ്പില – 2 ഞെട്ട്
തിരുമ്മിയ തേങ്ങ – 8 ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത് – ഒരു ടീസ്പൂണ്‍