CookingEncyclopediaThoran Recipes

ഉള്ളി തക്കാളിത്തോരന്‍

പാകം ചെയ്യുന്ന വിധം
സവാള നീളത്തില്‍ കനം കുറച്ച് അരിയുക. പച്ചത്തക്കാളി കഴുകി അതും നീളത്തില്‍ അരിയണം.തേങ്ങ പൊടിയായി ചുരണ്ടിയെടുക്കുക.പച്ചമുളക് വട്ടത്തില്‍ അരിയുക.ഇഞ്ചി തോട് ചെത്തി കഴുകി ചെറുതായി അരിഞ്ഞു വയ്ക്കണം.സവാള , തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ്, ഇവ ചേര്‍ത്ത് ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് അതിലിട്ട് വേവിക്കുക.നല്ലവണ്ണം വെന്തശേഷം തക്കാളി അരിഞ്ഞതിട്ടു വെള്ളം വറ്റിച്ച് വാങ്ങണം.തോരന് അരക്കുന്നത് പോലെ അരച്ച് ചേര്‍ത്തും ഉപയോഗിക്കാം.

ചേരുവകള്‍
സവാള – അര കിലോ
തക്കാളി(പച്ച) – 4 എണ്ണം
തേങ്ങ – 2 മുറി
പച്ചമുളക് – 8 എണ്ണം
ഇഞ്ചി – 4 കഷ്ണം
കറിവേപ്പില – 2 പിടി
പൊടിയുപ്പ് – പാകത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിനു