CookingEncyclopediaThoran Recipes

പച്ചില തോരന്‍

പാകം ചെയ്യുന്ന വിധം
ചീരയില, മുരിങ്ങയില, തഴുതാമയില എല്ലാം കൂടി അരിഞ്ഞു വയ്ക്കുക.പുളിവെള്ളം ഒഴിച്ച് ഇളക്കി വയ്ക്കുക.തേങ്ങ ചുരണ്ടി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക.അരിഞ്ഞു വച്ചിരിക്കുന്ന ഇലകള്‍ ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.വെന്ത ശേഷം അരച്ചു വച്ചിരിക്കുന്ന കൂട്ട് ചേര്‍ത്ത് പത്ത് മിനിട്ട് കഴിഞ്ഞ് വാങ്ങി വയ്ക്കുക.

ചേരുവകള്‍
ചീരയില, മുരിങ്ങയില,
തഴുതാമയില -എല്ലാം കൂടി അരിഞ്ഞത്
4 കപ്പ്
പച്ചമുളക് – 20 എണ്ണം
ഇഞ്ചി – 2 ചെറിയ കഷ്ണം
തേങ്ങ – 2 മുറി
പുളി – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്