കടച്ചക്ക തോരന്‍
പാകം ചെയ്യുന്ന വിധം
കടച്ചക്ക ചെറിയ കഷ്ണങ്ങളാക്കി വെള്ളം വച്ച് ചക്ക വേവിക്കുക.വെന്തു വരുമ്പോള്‍ ഉപ്പ് ചേര്ക്കണംതേങ്ങ, വറ്റല്‍ മുളക്, മഞ്ഞള്‍പ്പൊടി , വെളുത്തുള്ളി, കറിവേപ്പില, ചേര്‍ത്ത് അരയ്ക്കുക.നല്ല വണ്ണം അരയ്ക്കരുത്.
ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ കടുക്, മുളക്, ഇവ പരിപ്പിട്ട് മൂപ്പിക്കുക.അരിഞ്ഞു വച്ചിരിക്കുന്ന ഉള്ളി ഇട്ട് മൂപ്പിക്കണം.വെന്ത കഷ്ണങ്ങളിട്ടു ഇളക്കി പത്തു മിനിട്ട് അടുപ്പില്‍ വച്ച് വെള്ളം വറ്റിച്ച് വാങ്ങി ഉപയോഗിക്കാം,
ചേരുവകള്‍
കടച്ചക്ക – ഒന്ന്
സവാള – 4 എണ്ണം
തേങ്ങ – 2 മുറി
വറ്റല്‍മുളക് – 8 എണ്ണം
വെളുത്തുള്ളി – 4 അല്ലി
കറിവേപ്പില – കുറച്ച്
വെളിച്ചെണ്ണ – 4 ഡിസേര്‍ട്ട് സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 2 ചെറിയ സ്പൂണ്‍
കടുക് – 2 ചെറിയ സ്പൂണ്‍
മുളക് – 4 എണ്ണം
മഞ്ഞള്‍പ്പൊടി – അര സ്പൂണ്‍