CookingEncyclopediaThoran Recipes

മുരിങ്ങയിലത്തോരന്‍ സവാള ചേര്‍ത്തത്

പാചകം ചെയ്യുന്ന വിധം
ഒരു അപ്പച്ചെമ്പില്‍ അല്പം വെള്ളം ഒഴിച്ച് അടുപ്പത്തു വച്ച് ആവി വരുമ്പോള്‍ തട്ടില്‍ മുരിങ്ങയിലയും സവാള അരിഞ്ഞതും ചേര്‍ത്ത് അടച്ച് ഒരു മിനിട്ട് ആവിയില്‍ വേവിക്കുക.ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകും ഉഴുന്നും പരിപ്പും നേര്‍മ്മയായി പൊടിച്ചത് ചേര്‍ക്കണം.വേവിച്ചുവച്ചിരിക്കുന്ന മുരിങ്ങയില ഇട്ട് ചിക്കി ഇളക്കി അവസാനം ഒരു മുറി തേങ്ങാ ചുരണ്ടിയിട്ടു ഇളക്കി വാങ്ങുക.

ചേരുവകള്‍
മുരിങ്ങയില വൃത്തി
യാക്കിയത് – 4 കപ്പ്
സവാള – 4 എണ്ണം
പച്ച മുളക് – 8 എണ്ണം
വെളിച്ചെണ്ണ – 4 ഡിസേര്‍ട്ട് സ്പൂണ്‍
കടുക് – ഒരു സ്പൂണ്‍
ഉഴുന്നുപരിപ്പ് – 2 ഡിസേര്‍ട്ട് സ്പൂണ്‍
കുരുമുളക്പ്പൊടി – അര ടീസ്പൂണ്‍
തേങ്ങ – 2 മുറി