EncyclopediaWild Life

കുള്ളന്‍ മുതല

കുഞ്ഞുങ്ങളെ തിന്നുന്ന അമ്മ മുതല! അങ്ങനെയൊരു ചീത്ത പേരുള്ളവര്‍ ആണ് കുള്ളന്‍ മുതലകള്‍. സത്യത്തില്‍ അവ കുഞ്ഞുങ്ങളെ വായിലാക്കി ശത്രുക്കളുടെ പിടിയില്‍ നിന്നും രക്ഷിക്കുകയാണ്. ചെയ്യുന്നത്! കുഞ്ഞുങ്ങള്‍ക്ക് സുഖമായി കിടക്കാന്‍ ഇവയുടെ തൊണ്ടയില്‍ പ്രത്യേക സംവിധാനവും ഉണ്ട്! തീരത്തോടടുത്ത അഴുകി കൊണ്ടിരിക്കുന്ന ചവറിലാണ് അമ്മ മുതല മുട്ടയിടുക. എന്നിട്ട് ശത്രുക്കളാരും അടുത്തു വരാതെ ഉശിരോടെ കാവല്‍ നില്‍ക്കും. മുട്ട വിരിയാന്‍ മൂന്ന് മാസമെടുക്കും. അക്കാലമത്രയും ശത്രുക്കളാരും മുട്ടയ്ക്കടുത്തു വരാതെ അവ കാവല്‍ തുടരും.മൂന്ന് മാസമായിട്ടും വിരിയാത്ത മുട്ട ഉണ്ടെങ്കില്‍ അത്തരം മുട്ടകള്‍ മെല്ലെ ഉരുട്ടി പൊട്ടാന്‍ സഹായിക്കുന്നു.

       മുട്ട വിരിഞ്ഞ് കുഞ്ഞു പുറത്തു വാന്നാല്‍ അമ്മമുതല കുഞ്ഞുങ്ങളെ മെല്ലെ കടിച്ചെടുത്തു വായിലാക്കും. എന്നിട്ട് നേരെ പുഴയിലെക്കോ കടലിലെക്കോ നീന്തും. അവിടെ കുഞ്ഞുങ്ങളെ ശത്രുക്കള്‍ പിടിക്കാതിരിക്കാന്‍ അവ കാവല്‍ നില്‍ക്കുകായും ചെയ്യും. ആറു വര്‍ഷം കൊണ്ടാണ് കുഞ്ഞുങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച  എത്തുക.

  മത്സ്യങ്ങളും പക്ഷികളുമാണ് മുതലകളുടെ മുഖ്യ ആഹാരം. ചിലപ്പോള്‍ ചെറിയ ജന്തുക്കളെയും ശപ്പിടാറുണ്ട്. ജലത്തില്‍ ജീവിക്കാനുള്ള ശരീരപ്രകൃതിയാണ് ഇവയ്ക്കുള്ളത് എങ്കിലും മിക്കവരും കരയിലാണ് താമസമാക്കുക. കരയില്‍ നിന്ന് വെള്ളത്തിലേക്ക് തുരങ്കമുണ്ടാക്കുകയും ചെയ്യും. വെറും ആറടി നീളക്കാരാണ് കുള്ളന്‍ മുതലകള്‍. നാല്‍പ്പതു വയസ്സാണ് കൂടിയ പ്രായം.