EncyclopediaTell Me Why

ചിലര്‍ ഉറക്കത്തില്‍ നടക്കുന്നത് എന്തുകൊണ്ട്??

ഉറക്കത്തില്‍ പുറത്തിറങ്ങി നടക്കുകയെന്ന സ്വഭാവം ചില മനുഷ്യര്‍ക്കുമുണ്ട്.കട്ടിലില്‍ നിന്ന് എണീറ്റ് ചിലപ്പോള്‍ വസ്ത്രവും മാറ്റി ഇവര്‍ പുറത്തേക്ക് നടക്കാനിറങ്ങും.ആള്‍ അപ്പോഴും നല്ല ഉറക്കത്തിലായിരിക്കുമെന്നാണ് രസകരം.
എന്താണ് ഉറക്കം?തലച്ചോറില്‍ ഉറക്കകേന്ദ്രം എന്ന അതിസങ്കീര്‍ണ്ണമായ ഒരു ഭാഗമുണ്ട്.ഉറക്കം , നടത്തം, മുതലായവ നിയന്ത്രിക്കുന്നത് ഈ ഭാഗമാണ് . മുഖ്യമായും രക്തത്തില്‍ അടങ്ങിയിട്ടിട്ടുള്ള കാത്സ്യമാണ് ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
ഉണര്‍ന്നിരിക്കുമ്പോള്‍ ശരീരത്തിലെ എല്ലാ അവയവങ്ങളും പ്രവര്‍ത്തിക്കുന്നു.ഈ സമയത്ത് ശരീരത്തില്‍ ലാക്ടിക് അമ്ലം, കാത്സ്യം, മറ്റു പദാര്‍ഥങ്ങള്‍ ഇവ നിര്‍മിക്കപ്പെടുന്നു.അവ രക്തത്തില്‍ കലരുകയും ചെയ്യും.പിന്നീട് കാത്സ്യം ഉറക്കകേന്ദ്രത്തിലേക്ക് നയിക്കപ്പെടുന്നു.അങ്ങനെ ഉറക്കകേന്ദ്രം സജീവമാവുകയും ആള്‍ ഉറക്കത്തിലേക്ക് കടക്കുകയും ചെയ്യുന്നു.
ഉറക്കകേന്ദ്രത്തില്‍ രണ്ടു പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.തലച്ചോറില്‍ ഒരു ഭാഗത്തെ ബ്ലോക്ക് ചെയ്യുന്നത്മൂലം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും നാം അറിയുന്നില്ല.ഇതാണ് ഒന്ന്.ചില ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ തടയുന്നതാണ് മറ്റൊന്ന്.തന്മൂലം ആന്തരാവയവങ്ങള്‍ കൈകാലുകള്‍ എന്നിവയുടെ പ്രവര്‍ത്തനം മന്തീഭവിക്കുന്നു.
ചില അവസരങ്ങളില്‍ തലച്ചോറു മാത്രം ഉറക്കത്തിലാവുകയും ശരീരം ഉണര്‍ന്നിരിക്കുകയും ചെയ്യും. നാഡിസംബന്ധമായ തകരാറുള്ളവരിലാണ് ഈ അസുഖം കണ്ടു വരുന്നത്.അവര്‍ ഉറങ്ങുകയും ഒപ്പം നടക്കുകയും ചെയ്യുന്നു.