വയറുനിറയെ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നത് എന്ത് കൊണ്ട്??
അധികം ഭക്ഷണം കഴിച്ചാല്‍ വയറിലെയും ദഹനവ്യൂഹത്തിലേയും രക്തചംക്രമണ൦ വര്‍ധിക്കും.ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പോഷകാംശങ്ങള്‍ വലിച്ചെടുത്ത് കോശങ്ങളിലെത്തിച്ചുകൊടുക്കുന്നതിനാണിത്.അപ്പോള്‍ മറ്റ് അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം സാധാരണയില്‍ കുറവാകും.തലച്ചോറിലേക്ക് സ്വതവേ കുറച്ചു രക്തമേ ലഭിക്കാറുള്ളു.ഭക്ഷണത്തോടെ അതില്‍ കുറവ് വരുന്നു.ഇതാണ് വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നതിന് കാരണം.