കാണ്ടാമൃഗങ്ങളും ആനകളും ചളിയില്‍ കുളിക്കുന്നത് എന്തുകൊണ്ട്??
കാണ്ടാമൃഗങ്ങളുടെ അഞ്ചു സ്പീഷീസുകളും ഉഷ്ണമേഖലയിലെ ഭൂവിഭാഗങ്ങളായ ഏഷ്യയുടെയും ആഫ്രിക്കയുടെയും ചൂടുകൂടിയ ഭാഗങ്ങളിലാണ് കാണുന്നത്.തണുപ്പിനു വേണ്ടിയാണ് ഇവ ചളിയില്‍ കിടന്നുരുളുന്നത്.
ദേഹത്ത് പുരളുന്ന ചളി ചൂടുവെയിലില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്ന ഒരു ആവരണമായി പ്രവര്‍ത്തിക്കുന്നു.കൂടാതെ പ്രാണികളുടെ ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനും ഈ ആവരണം സഹായകമാണ്.ആനകള്‍ ദേഹത്ത് ചളി പൂശുന്നതും ഇതേ കാരണങ്ങള്‍ കൊണ്ടാണ് .പന്നിയും ഇതേ സ്വഭാവം പ്രകടിപ്പിക്കാറുണ്ട്.