EncyclopediaScienceTell Me Why

മുളക് കടിച്ചാല്‍ എരിവുതോന്നുന്നത് എന്തുകൊണ്ട്??

മുളകില്‍ അടങ്ങിയിട്ടുള്ള കാപ്സേസിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനം മൂലമാണ് മുളക് കടിക്കുമ്പോള്‍ എരിവ് തോന്നുന്നത്. മുളകിന്റെ പുറംതോടിനും മധ്യഭാഗത്തുള്ള വിത്തുത്പാദന കോശത്തിനും ഇടക്കുള്ള ലോലമായ ഭിത്തിയിലാണ് കാപ്സേസിന്‍ ഉത്പാദിപ്പിക്കുന്ന അവയവങ്ങള്‍ ഭൂരിഭാഗവും കാണപ്പെടുന്നത്.എരിവിന്റെ പത്തിലൊരു ഭാഗമോ അതില്‍ കുറവോ മാത്രമേ വിത്തുകളും പുറംതോടും സംഭാവന ചെയ്യുന്നുള്ളൂ.
നിറമോ ഗന്ധമോ ഇല്ലാത്ത ഒരു രാസയൗഗികമാണ് കാപ്സേസിന്‍. കാപ്സേസിന്‍ നാവിന്റെ പ്രതലത്തിലുള്ള സിരാഗ്രങ്ങളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുമ്പോള്‍ നാവില്‍ കഠിനമായ ചൂടും പുകച്ചിലും അനുഭവപ്പെടുന്നു.ഇതാണ് നമുക്ക് അനുഭവപ്പെടുന്ന എരിവ്.
രാസഘടനാപരമായി ഐസ്ക്രീമിനും മറ്റും സവിശേഷതമായ ഗന്ധം നല്‍കുന്ന വാനില സത്തിന്റെ ഒരടുത്ത ബന്ധുവാണ് കാപ്സോസിന്‍ എന്നറിയുന്നത് കൗതകകരമാണ്. തുടര്‍ച്ചയായി ധാരാളം മുളക് കഴിക്കുന്നവര്‍ക്ക് വലിയ എരിവ് തോന്നാറില്ല.നാവിലെ സിരാഗ്രങ്ങള്‍ കാപ്സേസിനുമായി പൊരുത്തപ്പെടുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.എരിവ് തീരെ ഇല്ലാത്ത ചിലയിനം മുളുകകളും നമുക്ക് പരിചിതമാണല്ലോ.ഇവയില്‍ കാപ്സേസിന്‍ ഒട്ടും തന്നെ ഉണ്ടായിരിക്കുകയില്ല.