കടല്‍ത്തീരത്ത് വിശാലമായ മണല്‍പരപ്പ് കാണപ്പെടുന്നത് എന്തുകൊണ്ട്??
കടല്‍ത്തിരകളും കരയിലെ പാറക്കെട്ടുകളും തമ്മില്‍ ലക്ഷകണക്കിന് വര്‍ഷങ്ങളായി നടന്നുപോരുന്ന നിരന്തരമായ ഏറ്റു മുട്ടലിന്റെ ഫലമായാണ്,കടല്‍ ത്തീരത്തു കാണുന്ന മണല്‍ പരപ്പ്.രാപ്പകല്‍ ഭേദമില്ലാത്ത ആഞ്ഞടിക്കുന്ന തിരമാലകള്‍ കരയിലെ പാറകളെ പിളര്‍ക്കുകയും ചെരുതരികളായി പൊടിക്കുകയും ചെയ്യുന്നു.ഇങ്ങനെ രൂപം കൊള്ളുന്ന മണല്‍, തിരമാലകളോടൊപ്പം മുന്നോട്ടും പുറകോട്ടും നീങ്ങുകയും അതില്‍ ഒരു ഭാഗം കടല്‍ത്തീരത്തു പരക്കുകയും ചെയ്യുന്നു.എന്നാല്‍, കടല്‍ത്തീരത്തു കാണുന്ന മണല്‍ മുഴുവന്‍ ഇത്തരത്തില്‍ തീരത്തുള്ള പാറകള്‍ പൊടിഞ്ഞുണ്ടാവുന്നതല്ല.നല്ലൊരു ശതമാനം മണല്‍, കടലിലേക്ക് ഒഴുകി വരുന്ന പുഴകള്‍ മലഞ്ചെരിവുകളില്‍ നിന്നും മറ്റും ഒഴുക്കിക്കൊണ്ടു വരുന്നതാണ്.