തൊട്ടാവാടി തൊട്ടാല്‍ വാടുന്നത് എന്തുകൊണ്ട്?
തൊട്ടാവാടി എന്ന പേര് തന്നെ ചെടിയുടെ പ്രത്യേകത വെളിവാക്കുന്നു. ഒന്നു തൊടുകയോ, ചൂടേല്പ്പിക്കുകയോ ചെയ്യ്താല്‍ പെട്ടെന്ന് ഇല വാടിത്തളരുന്നു.മൃഗങ്ങളിലെപ്പോലെ ഞരമ്പുണ്ടോ ഈ ചെടിക്ക് എന്ന് പലരും സംശയിച്ചിരിക്കുന്നു.എന്നാല്‍ ഈ പ്രവര്‍ത്തനത്തിന്റെ പിന്നില്‍ വെള്ളത്തിന്‍റെ ശക്തിയാണെന്ന് പഠനങ്ങള്‍ തെളിയിച്ചു.ഓരോ ഇലയുടെയും ഞെട്ടില്‍ ഒരു മുഴകാണാം.ഇതിനെ സ്ഥൂലസന്ധി എന്ന് പറഞ്ഞുവരുന്നു.ഈ കോശങ്ങളെ കൊണ്ട് നിര്‍മിതമാണ്.കോശങ്ങള്‍ക്കിടയില്‍ ധാരാളം ശൂന്യ സ്ഥലങ്ങളുമുണ്ട്. ചെടിയുടെ ഇലകള്‍ നിവര്‍ന്ന് നില്‍ക്കുമ്പോള്‍ ഈ കോശങ്ങളില്‍ വച്ച് വെള്ളമുണ്ടാകും. ആ വെള്ളം മര്‍ദ്ദം കൊണ്ട് കോശങ്ങളെ ചീര്‍പ്പിച്ചിരിക്കും.ഈ അവസ്ഥയിലാണ് ഇലകള്‍ നിവര്‍ന്ന് നില്‍ക്കുക.തൊടുകയോ ,ചൂടേല്പ്പിക്കുകയോ ചെയ്യ്താല്‍ ഇലയിലൂടെ ഒരു സിഗ്നല്‍ താഴോട്ട് പായും.അത് സ്ഥൂലസന്ധിയിലെത്തും.ഈ സിഗ്നല്‍ ഒരു ഹോര്‍മോണ്‍ ആണെന്ന് പറയപ്പെടുന്നു.ഈ സിഗ്നല്‍ സ്ഥൂലസന്ധിയുടെ അടിവശത്തുള്ള കോശങ്ങളിലാണ് പ്രവര്‍ത്തിക്കുക. അതുമൂലം ആ കോശങ്ങളുടെ ചീര്‍പ്പ് നഷ്ടപ്പെടും. ജലമര്‍ദ്ദം കുറയുമ്പോള്‍ ഇല വാടി താഴുന്നു. സ്പര്‍ശനം ഏറ്റാല്‍ ഇല വാടുന്നത് ഒരു നിമിഷത്തിന്‍റെ പത്തിലൊന്ന് സമയം കൊണ്ട് നടന്നിരിക്കും .ഇതു കഴിഞ്ഞ് ഏതാണ്ട് 10 മിനിട്ടിനകം ഹോര്‍മോണിന്റെ ഫലം നിര്‍വീര്യമാകും. നഷ്ടപ്പെട്ട വെള്ളം വീണ്ടും കോശങ്ങളിലേക്ക് കയറി മര്‍ദം വര്‍ധിപ്പിക്കും.ഇല വീണ്ടും നിവരും .ഇതാണ് തൊട്ടാല്‍ വാടുന്നതിന്റെ രഹസ്യം.