വെണ്ടയ്ക്കാ വിന്തലു
പാചകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക വട്ടത്തില്‍ കുറച്ച് കനം കൂട്ടി അരിഞ്ഞു മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്തിളക്കി വയ്ക്കുക. ചീനച്ചട്ടിയില്‍ ഒരു കപ്പ് വെളിച്ചെണ്ണ ഒഴിച്ച് കായുമ്പോള്‍ വെണ്ടയ്ക്ക അതിലിട്ട് മൂപ്പിച്ച് കോരിമാറ്റി വയ്ക്കുക.ബാക്കി വെളിച്ചെണ്ണ ഒഴിച്ച് സവാളയും തക്കാളിയും ഇട്ട് മൂപ്പിക്കണം. മൂപ്പെത്തുമ്പോള്‍ ആദ്യം മൂപ്പിച്ച് വച്ച വെണ്ടയ്ക്ക ചേര്‍ത്തിളക്കി അല്പം വിനാഗിരിയും വെള്ളവും ചേര്‍ക്കണം. തിളയ്ക്കുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന മസാല ചേര്‍ത്തിളക്കി തിളപ്പിക്കുക.തിളച്ച് കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
വെണ്ടയ്ക്ക – ഒരു കിലോ
സവാള – അര കിലോ
തക്കാളി – ഒരു കിലോ
വെളിച്ചെണ്ണ – 2 ചെറിയ കപ്പ്
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
മുളകുപൊടി – 2 ടീസ്പൂണ്‍
ജീരകം – ഒരു സ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉലുവ – അര ടീസ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
ഉപ്പ് – പാകത്തിന്
വിനാഗിരി – അല്പം