കോവയ്ക്കാ വിന്തലു
പാകം ചെയ്യുന്ന വിധo
കോവയ്ക്ക വട്ടത്തിലരിഞ്ഞു വയ്ക്കുക. സവാളയും തക്കാളിയും കഴുകി അരിഞ്ഞു വയ്ക്കണം. കോവയ്ക്ക അരിഞ്ഞതും മഞ്ഞള്‍പ്പൊടിയും ഉപ്പ് ചേര്‍ത്തിളക്കി വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോള്‍ ഒരു കപ്പ് വെളിച്ചെണ്ണയില്‍ ഒഴിച്ച് വച്ചിരിക്കുന്ന കോവയ്ക്കായിട്ടു മൂപ്പിച്ചു കോരുക.
നാല് മുതല്‍ എട്ടു വരെയുള്ള ചേരുവകള്‍ അരക്കല്ലില്‍ വച്ച് അരച്ചെടുക്കുക.ചീനച്ചട്ടിയില്‍ ബാക്കി വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയുമിട്ടു മൂപ്പിക്കുക.മൂത്തുവരുമ്പോള്‍ മൂപ്പിച്ചെടുത്ത കോവയ്ക്ക കൂടി ചേര്‍ക്കുക. ആവശ്യത്തിന് വിനാഗിരിയും ഉപ്പും വെള്ളമൊഴിച്ച് വേവിച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
കോവയ്ക്ക – ഒരു കിലോ
തക്കാളി -ഒരു കിലോ
മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍
മുളകുപൊടി – 4 സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
ജീരകം – കുറച്ച്
ഉലുവ – അര ചെറിയ സ്പൂണ്‍
കടുക് – ഒരു ചെറിയ സ്പൂണ്‍
വെളിച്ചെണ്ണ – 2 കപ്പ്
സവാള – അര കിലോ