പാവയ്ക്കാ വിന്തലു
പാകം ചെയ്യുന്ന വിധo
പാവയ്ക്ക വട്ടത്തില്‍ മുറിയ്ക്കുക.ചീനച്ചട്ടി അടുപ്പത്തുവച്ച് ഒരു കപ്പ് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ പാവയ്ക്കാ കഷ്ണങ്ങളിട്ടു ഒപ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്തിളക്കി മൂപ്പിക്കുക. മുളകുപൊടി , വെളുത്തുള്ളി, ജീരകം, ഉലുവ, കടുക് ഇവ അരച്ചു വയ്ക്കുക.
പാനില്‍ ബാക്കി വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തക്കാളിയുമിട്ടു മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ ആദ്യമേ മൂപ്പിച്ചു വച്ചിരിക്കുന്ന പാവയ്ക്ക ഇടുക. അതിനുശേഷം വിനാഗിരിയും ഉപ്പും വേണ്ട വെള്ളമൊഴിച്ച് വേവിക്കുക.അരച്ചു വച്ചിരിക്കുന്ന കൂട്ട് അതിലിട്ടിളക്കി തിളപ്പിക്കുക.കൂട്ട് ഏകദേശം കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നിറക്കി വച്ചു ഉപയോഗിക്കാം.
ചേരുവകള്‍
പാവയ്ക്ക – ഒരു കിലോ
സവാള – അര കിലോ
തക്കാളി – ഒരു കിലോ
മഞ്ഞള്‍പ്പൊടി – ഒരു സ്പൂണ്‍
മുളക്പ്പൊടി – 4 ചെറിയ സ്പൂണ്‍
വെളുത്തുള്ളി – 4 അല്ലി
ജീരകം – കുറച്ച്
ഉലുവ – 2 നുള്ള്
കടുക് – ഒരു സ്പൂണ്‍
വെളിച്ചെണ്ണ – 2 ചെറിയ കപ്പ്
ഉപ്പ് – പാകത്തിന്