CookingCurry RecipesEncyclopedia

കപ്പളങ്ങ വറ്റിച്ചത്

പാകം ചെയ്യുന്ന വിധം
കപ്പളങ്ങ സമചതുര കഷ്ണങ്ങളാക്കിയതും . സവാള നീളത്തിലരിഞ്ഞതും അപ്പച്ചെമ്പിന്റെ തട്ടില്‍ വച്ച് മൂടി വേവിക്കുക.
ചീനച്ചട്ടി ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടുമ്പോള്‍ മുളക് മുറിച്ചതും സവാളയുമിട്ട് വഴറ്റുക. അതിനുശേഷം മഞ്ഞള്‍പ്പൊടിയും ഉണക്കമുളക് , കുരുമുളക്, വെളുത്തുള്ളി അല്ലി ചതച്ചതും ചേര്‍ക്കുക.വേവിച്ചു വച്ചിരിക്കുന്ന കപ്പളങ്ങ മസാലകളില്‍ ചേര്‍ത്ത് ഇളക്കി കുറച്ചു സമയം കഴിഞ്ഞു ഇറക്കി വച്ച് ചൂടോടെ ഉപയോഗിക്കാം.

ചേരുവകള്‍
കപ്പളങ്ങ
(വിളഞ്ഞത്) – 2
സവാള – 2
വെളിച്ചെണ്ണ – 4 ഡിസേര്‍ട്ട് സ്പൂണ്‍
കടുക് – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഉണക്കമുളക് – 2 എണ്ണം
കുരുമുളക് – 16 എണ്ണം
വെളുത്തുള്ളി – 12 എണ്ണം
ഉപ്പ് – പാകത്തിന്