കോളിഫ്ലവര്‍ ചില്ലിക്കറി
പാചകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ മുട്ട പൊട്ടിച്ച് ഒഴിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് അടിച്ച് പതയ്ക്കുക. കോണ്‍ഫ്ലവര്‍ അരിഞ്ഞു അതില്‍ തട്ടി കുഴയ്ക്കുക. കുഴമ്പു പരുവത്തിലാകുമ്പോള്‍ മാവ് ഇലകളില്‍ തേച്ചു പിടിപ്പിക്കണം.
ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കോളിഫ്ലവര്‍ കളറാകുമ്പോള്‍ വറുത്തു കോരുക. സവാളയും വെളുത്തുള്ളിയും പച്ചമുളകും ചെറുതായി വട്ടത്തില്‍ അരിയണം.ആദ്യം വറുത്തു കോരിയ ചീനച്ചട്ടിയില്‍ ബാക്കി എണ്ണ കൂടി ഒഴിച്ച് വഴറ്റുക.മൂത്തശേഷം വറുത്തു വച്ചിരിക്കുന്ന കോണ്‍ഫ്ലവര്‍ ഇട്ട് ഇളക്കുക.അത് കഴിഞ്ഞു ടൊമാറ്റോസോസ് ചേര്‍ത്ത് ഇളക്കുക.ഉപ്പ് ചേര്‍ത്ത് ഇളക്കി അല്പം സമയം കഴിഞ്ഞു വാങ്ങി വച്ച് ചൂടോടെ ഉപയോഗിക്കാം.
ചേരുവകള്‍
കോളിഫ്ലവര്‍ – രണ്ടര കിലോ
മുട്ട – 4 എണ്ണം
കുരുമുളക്പൊടി – 2 സ്പൂണ്‍
കോണ്‍ഫ്ലവര്‍
(അല്ലെങ്കില്‍ മൈദ) – 200 ഗ്രാം
ഉപ്പ് – ആവശ്യത്തിന്
റെഡ് ചില്ലികളര്‍ – 6 തുള്ളി
സവാള – അര കിലോ
പച്ച മുളക് – 16 എണ്ണം
വെളുത്തുള്ളി – 4 അല്ലി
ടൊമാറ്റോസോസ് – 8 ടേബിള്‍സ്പൂണ്‍
എണ്ണ – 800 ഗ്രാം