CookingCurry RecipesEncyclopedia

പെരുംപയര്‍ കറി

പാകം ചെയ്യുന്ന രീതി
പെരുംപയര്‍ വെള്ളത്തിലിട്ടു വയ്ക്കണം.ഉള്ളി തൊലിച്ചു കഴുകി പച്ചമുളകും വെളുത്തുള്ളിയും ഇഞ്ചിയും മുളകുപൊടിയും ചേര്‍ത്ത് അരയ്ക്കുക.പയര്‍ കുതിര്‍ന്ന ശേഷം കഴുകി തിളപ്പിച്ച് അരച്ചു വച്ചിരിക്കുന്ന കൂട്ട് പെരുംപയറില്‍ ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക.പെരുംപയര്‍ അടുപ്പില്‍ നിന്നു വാങ്ങി വച്ച് ഗരംമസാല ചേര്‍ത്ത് സംയോജിപ്പിക്കുക.കടുക് വറുത്ത് കൊത്തമല്ലിയിലയും ചേര്‍ത്ത് വിളമ്പാം.

ചേര്‍ക്കേണ്ട ചേരുവകള്‍
പെരുംപയര്‍ – 200 ഗ്രാം
ചുവന്നുള്ളി – 100
മുളകുപൊടി – 4 ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്
ഏലം, ഗ്രാമ്പു
കറുവാപ്പട്ട – 4 ഗ്രാം
കൊത്തമല്ലിയില – 2 ഞെട്ട്
വെളുത്തുള്ളി – 4 അല്ലി
ഇഞ്ചി – 2 ചെറിയ കഷ്ണം
ചെറുനാരങ്ങ – 20 ഗ്രാം
നെയ്യ് – പതിനഞ്ചു ഗ്രാം