CookingCurry Recipes

സ൪സോം കാസാഗ്

പാകം ചെയ്യുന്ന വിധം
ഉലുവയില,ചീരയില കഴുകി ചെറുതായി അരിഞ്ഞു 2 കപ്പ്‌ വെള്ളത്തില്‍ വേവിച്ച് മുളക്പൊടിയും ഇഞ്ചി ചെറുതായി അരിഞ്ഞതും ചേര്‍ക്കണം.ചെറുതീയില്‍ വേവിക്കുന്നതാണ് നല്ലത്.വെന്ത ശേഷം തവികൊണ്ടോ ചട്ടുകംകൊണ്ടോ ഉടയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യ് ഒഴിച്ച് തിളയ്ക്കുമ്പോള്‍ ചെറുതായി അരിഞ്ഞ ഉള്ളിയും ബാക്കിയുള്ള ഇഞ്ചിയും നുറുക്കി ഇട്ട് വറുക്കുക.ഉള്ളി ചുവക്കുമ്പോള്‍ വെന്ത ചീര ചേര്‍ത്ത് ഇളക്കി 5 മിനിട്ട് കഴിഞ്ഞു ഇറക്കി വച്ച് ഉപയോഗിക്കാം.

ചേരുവകള്‍
ഉലുവ ഇല – അര കിലോ
സാധാരണ ചീര – അര കിലോ
മുളക്പൊടി – 2 ടീസ്പൂണ്‍
ഇഞ്ചി – 2 കഷ്ണം
ഉള്ളി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിനു
നെയ്യ് -അറുപതു ഗ്രാം