ഉരുളക്കിഴങ്ങ് പട്ടാണി പയര്‍കറി
പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് ചേര്‍ത്ത് വേവിച്ച് ഉടയ്ക്കുക. റൊട്ടി വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ് വെള്ളം കളഞ്ഞ് ഉരുളക്കിഴങ്ങുമായി ചേര്‍ത്ത് കുഴയ്ക്കുക. നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് കുഴയ്ക്കണം.പട്ടാണി പയര്‍ എടുത്ത് ചതയ്ക്കുക.ഇഞ്ചിയുo പച്ചമുളകും ചേര്‍ത്ത് അരയ്ക്കുക .ഉള്ളി തൊലിച്ചു കഴുകി ചെറുതായി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന പയറിട്ട് പാകത്തിന് ഉപ്പു ചേര്‍ത്ത് വേവിക്കുക.പയര്‍ വെന്ത ശേഷം കൊത്തമല്ലിയിലയും ഗരം മസാലയും മാങ്ങാപ്പൊടിയും ചേര്‍ത്ത് ഇളക്കുക.
ഉരുളക്കിഴങ്ങും വേവിച്ച് പയറും വിഭജിച്ച് ഓരോന്നും ഉരുളയാക്കി പയര്‍ ഉരുളക്കിഴങ്ങിന്റെ ഉള്ളില്‍ നിറച്ച് വടയുടെ ആകൃതി വരുത്തി ചുവക്കനെ ആഴത്തില്‍ മൂപ്പിച്ചെടുക്കുക.
ചേരുവകള്‍
ഉരുളക്കിഴങ്ങ് – ഒന്നേ കാല്‍ കിലോ
റൊട്ടി – 6 എണ്ണം
പുതിയ പട്ടാണി
പയര്‍ – കാല്‍ കിലോ
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – 2 ചെറിയ സ്പൂണ്‍
ഉള്ളി – 200 ഗ്രാം
ചെറുനാരങ്ങാ
നീര് – 2 ചെറിയ സ്പൂണ്‍
ഗരം മസാല – 2 നുള്ള്
ഉണങ്ങിയ
മാങ്ങ പൊടിച്ചത് – അര ടീസ്പൂണ്‍
എണ്ണ – ആവശ്യത്തിന്