വെജിറ്റബിള്‍ കോഫ്താകറി
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് മുറിച്ച് വേവിക്കുക. 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ ഉള്ളി , പച്ച മുളക്, ഇഞ്ചി, ഇവ അരിഞ്ഞത് ഇട്ട് വഴറ്റണം. ക്യാരറ്റും ബീന്‍സും അരിഞ്ഞു ചേര്‍ത്ത് കുറച്ച് വെള്ളം ഒഴിച്ച് വേവിക്കണം. കഷ്ണങ്ങള്‍ വെന്ത് വെള്ളം മുഴുവനും വറ്റുമ്പോള്‍ ഉരുളക്കിഴങ്ങും മല്ലിയിലയും ചേര്‍ത്ത് ഇളക്കുക.കടലമാവ് ചേര്‍ത്ത് ഇളക്കുക.കടലമാവ് ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി ഉരുട്ടി വയ്ക്കുക.മുട്ടപൊടിച്ച് ഉരുട്ടി വച്ചിരിക്കുന്ന ഉരുളകള്‍ മുക്കി റൊട്ടിപൊടി കൊണ്ട് പൊതിയണം.ചീനച്ചട്ടി അടുപ്പത്തു വച്ച് ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക .എണ്ണ കായുമ്പോള്‍ ഓരോ ഉരുളയും എണ്ണയില്‍ ഇട്ട് പൊരിച്ച് എടുക്കണം.
ഗ്രേവി
സവാളയും ഇഞ്ചിയും വെളുത്തുള്ളിയും അരച്ചു വയ്ക്കണം.തക്കാളി ചൂടുവെള്ളത്തില്‍ ഇട്ട് തൊലികളഞ്ഞ് ഉടച്ച് അരിച്ച് ചാറെടുക്കുക.ഒന്നര കപ്പ് മതിയാകും ചീനച്ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കായുമ്പോള്‍ അരച്ചു വച്ചിരിക്കുന്ന ഉള്ളി,ഇഞ്ചി,വെളുത്തുള്ളി,ഇവ ഇട്ട് അല്പനേരം വഴറ്റുക.മല്ലിപൊടി, മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഇവ ചേര്‍ത്ത് ചെറുതീയില്‍ ബ്രൌണ്‍ നിറം ആകുന്നത് വരെ ഇളക്കുക.തക്കാളിച്ചാറും ഉപ്പും ചേര്‍ത്ത് തിളപ്പികുക.ചാറു കുറുകി പാകത്തിലാവുമ്പോള്‍ ഇറക്കി വച്ച ഗരം മസാലപ്പൊടിയും ചെറുനാരങ്ങാ നീരും ചേര്‍ക്കുക.വിളമ്പുന്നതിനു മുമ്പ് കോഫ്ത്തകളെല്ലാം ഒരു കുഴിവുള്ള പ്ലേറ്റില്‍ വെച്ച് ചാറു മീതെ ഒഴിക്കുക.മല്ലിയില ഇട്ട് അലങ്കരിച്ച് ചൂടോടെയോ തണുത്തോ ഉപയോഗിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് – അര കിലോ
ക്യാരറ്റ് – 200 ഗ്രാം
ബീന്‍സ് – 200 ഗ്രാം
സവാള – 300 ഗ്രാം
പച്ച മുളക് – 8 എണ്ണം
ഇഞ്ചി – 2 കഷ്ണം
മല്ലിയില – കുറച്ച്
കടലമാവ് – 2 ടേബിള്‍ സ്പൂണ്‍
കോഴിമുട്ട – 2 എണ്ണം
റൊട്ടിപ്പൊടി – ഒരു കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്
ഉപ്പ് – പാകത്തിന്
ഗ്രേവിക്ക്
സവാള – 4 എണ്ണം
ഇഞ്ചി – 2 കഷ്ണം
വെളുത്തുള്ളി – 10 അല്ലി
മല്ലിപൊടി – 4 ടേബിള്‍സ്പൂണ്‍
മുളക്പൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – ഒരു ടീസ്പൂണ്‍
ഗരം മസാലപ്പൊടി – ഒരു ടീസ്പൂണ്‍
തക്കാളി – അര കിലോ
മല്ലിയില – കുറച്ച്
വെളിച്ചെണ്ണ – 8 ടേബിള്‍സ്പൂണ്‍
ചെറുനാരങ്ങാ – ഒന്നു
ഉപ്പ് – പാകത്തിന്