CookingCurry RecipesEncyclopedia

ഗരം മസാല കടലക്കറി

പാകം ചെയ്യുന്ന വിധം

 കടല ഉപ്പു ചേര്‍ത്ത് രാത്രി വെള്ളത്തിലിട്ടു കുതിര്‍ക്കുക. രാവിലെ വെള്ളത്തിലിട്ട് വേവിച്ച് തവി കൊണ്ട് ഉടച്ച് നാരങ്ങ പിഴിഞ്ഞ് നീരോഴിച്ച് ഉപ്പും ചെറുതായി അരിഞ്ഞ പച്ചമുളകും കൊത്തമല്ലിയിലയും ഇഞ്ചിയും മുളകുപൊടിയും ഗരം മസാലയും പൊടിച്ച ജീരകവും ചേര്‍ത്ത് സംയോജിപ്പിച്ച് വിളമ്പുക.

ആവശ്യമായ സാധനങ്ങള്‍

ഉണങ്ങിയ കടല     – അര

ചെറുനാരങ്ങ   – രണ്ട്

പച്ചമുളക്            – 6 എണ്ണം

കൊത്തമല്ലിയില – 2 പിടി

ഇഞ്ചി                     – 2 ചെറിയ കഷ്ണം

മുളക്പൊടി          – ഒരു ടീസ്പൂണ്‍

ഗരം മസാല            – രണ്ട് നുള്ള്

പൊടിച്ച ജീരകം     – പാകത്തിന്

ഉപ്പ്                             – പാകത്തിന്