ഇഞ്ചിക്കറി
പാകം ചെയ്യുന്ന വിധം
ഇഞ്ചി ചെത്തി ചെറുതായി അരിഞ്ഞു വെള്ളത്തിലിടുക പച്ചമുളക് വട്ടത്തില്‍ അരിയുക.തേങ്ങ ചെറിയ കഷ്ണങ്ങളായി അരിയുക.
ഇഞ്ചി അല്പം എണ്ണമയത്തില്‍ വറുത്ത് പൊടിച്ചെടുക്കുക പുളി അല്പം വെള്ളത്തില്‍ പിഴിഞ്ഞ് നീരെടുക്കുക എണ്ണ ചൂടാക്കി കടുക് വറുത്ത് കടുക് പൊട്ടുമ്പോള്‍ വേവിച്ച ഇഞ്ചി ചേര്‍ത്ത് താളിക്കുക. ഇഞ്ചി മൂക്കുമ്പോള്‍ വാങ്ങി വയ്ക്കുക. വറുത്ത് പൊടിച്ച മുളകും ഉലുവയും ചേര്‍ക്കുക.പുളി പിഴിഞ്ഞു നീരും ഉപ്പും ചേര്‍ത്ത് അടുപ്പത്ത് വയ്ക്കുക. അല്പം പഞ്ചസാര കൂടി ചേര്‍ത്ത് തിളപ്പിച്ച് 5 മിനിട്ട് കഴിഞ്ഞു ഇറക്കി വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
ഇഞ്ചി – 4 കഷ്ണം
തേങ്ങ – കുറച്ച് പൂള്
വെളിച്ചെണ്ണ – 4 സ്പൂണ്‍
പച്ച മുളക് – 4 എണ്ണം
മുളക്പൊടി – 10 എണ്ണം
പുളി – കുറച്ച്
കടുക് – കുറച്ച്
ഉലുവ – കുറച്ച്
പഞ്ചസാര – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്
ഉപ്പ് – പാകത്തിന്