CookingCurry RecipesEncyclopedia

ഇഞ്ചി തൈര് കറി

തയ്യാറാക്കുന്ന വിധം
തൈര് ഉടച്ച് പാകത്തിന് ഉപ്പു ചേര്‍ത്ത് വയ്ക്കുക.പച്ചമുളക് കഴുകി ചെറുതായി അരിഞ്ഞു വയ്ക്കണം.ഇഞ്ചി ചെത്തി കഴുകി അരിഞ്ഞു വയ്ക്കണം.ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് അരച്ച് എടുത്ത് തൈരിലിട്ടിളക്കി പാകത്തിന് ഉപ്പു നോക്കി പോരെങ്കില്‍ ചേര്‍ത്ത് വയ്ക്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ മുളക് മുറിച്ചിട്ട് കടുകും അല്പം കറിവേപ്പിലയും ഇട്ട് മൂക്കുമ്പോള്‍ കലക്കി വച്ചിരിക്കുന്ന തൈര് ചീനച്ചട്ടിയില്‍ ഒഴിച്ച് ഇളക്കി ഉപയോഗിക്കാം.

ചേരുവകള്‍
തൈര്(കട്ടിയായ) – 2 കപ്പ്‌
ഇഞ്ചി – 2 വലിയ കഷ്ണം
പച്ചമുളക് – 10 എണ്ണം
കറിവേപ്പില – 2 പിടി
വെളിച്ചെണ്ണ – 4 സ്പൂണ്‍
കടുക് – 2 സ്പൂണ്‍
വറ്റല്‍ മുളക് – 4 എണ്ണം
ഉപ്പ് – പാകത്തിന്