CookingCurry RecipesEncyclopedia

തൈരുകറി തേങ്ങാ ചേര്‍ത്തത്

തയ്യാറാക്കുന്ന വിധം
തൈര് ഉടച്ച് പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്തിളക്കുക.ചുവന്നുള്ളി തൊലിച്ച് അരിയുക.പച്ചമുളകും പച്ചകൊത്ത മല്ലിയും കഴുകി ചെറുതായി അരിയുക.ഉടച്ചുവച്ചിരിക്കുന്ന തൈരില്‍ നുറുക്കിയ ഇഞ്ചിയും മുളകും പച്ചമല്ലിയുമിട്ട് ഇളക്കി വയ്ക്കുക.തേങ്ങാ ചുരണ്ടിയത് അരകല്ലില്‍ വച്ച് അരച്ച് കടുകും കറിവേപ്പിലയും ചതച്ച് യോജിപ്പിക്കുക.ഈ കൂട്ട് തൈരിലിട്ടിളക്കി കടുകുതാളിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
തൈര് – ഒരു കപ്പ്‌
ചുവന്നുള്ളി – 12 എണ്ണം
പച്ചമുളക് – 5 എണ്ണം
പച്ചകൊത്തമല്ലി- അര പിടി
തേങ്ങ – കാല്‍ കപ്പ്‌
ഉപ്പ് – പാകത്തിന്
കടുക് – അല്പം
വെളിച്ചെണ്ണ – 1 സ്പൂണ്‍
വറ്റല്‍ മുളക് – 1 എണ്ണം
കടുക് – അര സ്പൂണ്‍