ചെറുപയര്‍കറി
പാകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ പരിപ്പിട്ടു വേവിക്കുക. പുളി കുറച്ചു വെള്ളത്തില്‍ പിഴിഞ്ഞ് കൊത്തില്ലാതെ എടുക്കണം.പയറ് വെന്തശേഷം വേണം ഉടയ്ക്കാന്‍.തേങ്ങ, മല്ലിപ്പൊടി, മുളകുപൊടി ഇവയില്‍ അല്പം എണ്ണ ഒഴിച്ച് വറുത്ത് മൂപ്പിച്ച് കോരി ചെറുചൂടോടെ നല്ലവണ്ണം അരയ്ക്കുക.അതിനോടൊപ്പം പച്ച മുളകും,ജീരകവും അല്പം കറിവേപ്പിലയും അരച്ച് കലക്കി പരിപ്പ് വെന്തശേഷം അതില്‍ ഒഴിച്ച് ഇളക്കി തിളപ്പിക്കുക.വെട്ടിത്തിളച്ച ശേഷം ഇറക്കി തിളപ്പിക്കുക. വെട്ടിത്തിളച്ച ശേഷം ഇറക്കി വച്ചു കടുക് താളിച്ച് ഉപയോഗിക്കാം.
ചേരുവകള്‍
ചെറുപയര്‍ – 2 കപ്പ്
പുളി – 2 ഉരുള
തേങ്ങാ ചിരകിയത് -4 കപ്പ്
പച്ചമുളക് – 4 എണ്ണം
മല്ലിപൊടി – 2 സ്പൂണ്‍
ജീരകം – 4 സ്പൂണ്‍
വെളിച്ചെണ്ണ – 6 സ്പൂണ്‍
ഉഴുന്ന് പരിപ്പ് – 2 സ്പൂണ്‍
വറ്റല്‍ മുളക് – മുറിച്ചത് 4 എണ്ണം
കടുക് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്