റവ ഹല്‍വ
പാകം ചെയ്യുന്ന വിധം
വെള്ളത്തില്‍ പഞ്ചസാര കലക്കി അടുപ്പില്‍ വച്ച് ഇളക്കി പാനിയാകുമ്പോള്‍ പാലൊഴിക്കണം.ഈ പാല് ഏകദേശം വറ്റുമ്പോള്‍ അതില്‍ റവ കുറേശ്ശയായി വാരി വിതറുക.150 ഗ്രാം നെയ്യ് നാലു പ്രാവശ്യം ഒഴിച്ച് റവ അടിയില്‍ പിടിക്കാതെ ഇളക്കണം.വറ്റിയ ശേഷം പനീര്‍, മുന്തിരിങ്ങ, ബദാം, അണ്ടിപരിപ്പ്, ഏലം, പൊടിച്ചതും വിതറി ഇളക്കുക.പാകമാകുമ്പോള്‍ പരന്ന പാത്രത്തില്‍ കോരി നിരത്തി ആറിയ ശേഷം കഷ്ണങ്ങളാക്കിയെടുക്കാം.
ചേരുവകള്‍
പഞ്ചസാര – 2 കിലോ
വെള്ളം – 2 ലിറ്റര്‍
പാല് – 2 ലിറ്റര്‍
ബോംബൈ റവ – 1 ലിറ്റര്‍
പനീര്‍ – 100 ഗ്രാം
മുന്തിരിങ്ങ – 200 ഗ്രാം
ബദാം അണ്ടിപരിപ്പ് – ആവശ്യത്തിന്
ഏലപ്പൊടി – 2 സ്പൂണ്‍