കറുത്ത ഹല്‍വ
തയ്യാറാക്കുന്ന വിധം
അരി കുതിര്‍ത്ത് പൊടിച്ചെടുക്കുക.തേങ്ങാ ചിരകി പാല്‍ പിഴിഞ്ഞെടുക്കുക ഇത് പല തവണയായി പിഴിഞ്ഞെടുക്കണം.അതില്‍ അരിപ്പൊടിയും ശര്‍ക്കരയും തേങ്ങാപ്പാലും ചേര്‍ത്ത് കലക്കി അടുപ്പില്‍ വച്ച് ഇടവിടാതെ ഇളക്കുക. കുറുകി വരുമ്പോള്‍ പനീര്‍ ചേര്‍ത്ത് കുറേശ്ശയായി നെയ്യും ചേര്‍ത്ത് ഇളക്കുക. അലുവ മൂത്ത് വരുമ്പോള്‍ കുറേശ്ശയായി എണ്ണ ഇറങ്ങിത്തുടങ്ങും.അപ്പോള്‍ തീ കുറച്ച് ഊറി വരുന്ന എണ്ണ മാറ്റണം.അതിനുശേഷം അലുവയില്‍ അല്പം എടുത്ത് ഉരുട്ടി നോക്കിയാല്‍ കയ്യില്‍ ഒട്ടിപിടിക്കാതെ നല്ലവണ്ണം ഉരുളുകയാണെങ്കില്‍ പാകമായി എന്ന് മനസിലാക്കാം.അതിനു ശേഷം കപ്പലണ്ടിപ്പരിപ്പും ഇട്ട് ഇളക്കുക.ഒരു പരന്ന പാത്രത്തില്‍ അല്പം നെയ്യ്മയം പുരട്ടി അതില്‍ പരത്തുക.ആറിയ ശേഷം കഷ്ണങ്ങളായി മുറിച്ചെടുക്കുക.
ചേരുവകള്‍
പച്ചരി – അര കിലോ
തേങ്ങ – 5 എണ്ണം
ശര്‍ക്കര – ഒന്നര കിലോ
കപ്പലണ്ടിപ്പരിപ്പ് – അര കിലോ
പനീര്‍ – 50 ഗ്രാം
നെയ്യ് – 150 ഗ്രാം