CookingCurry RecipesEncyclopedia

ഉള്ളിക്കറി

പാകം ചെയ്യുന്ന വിധം
ഉള്ളി നീളത്തില്‍ അരിയുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വാറ്റല്‍ മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയുമിട്ട് പൊട്ടിച്ച് അരിഞ്ഞുവെച്ചിരിക്കുന്ന ഉള്ളിയിട്ട് വഴറ്റുക.ഉള്ളി ചുവന്നു വരുമ്പോള്‍ മുളകുപൊടി, മല്ലിപൊടി, കുറച്ച് വെള്ളത്തില്‍ കലക്കി ഒഴിച്ച് പാകത്തില്‍ ഉപ്പു ചേര്‍ത്ത് തിളപ്പികുക.വെട്ടിത്തിളയ്ക്കുമ്പോള്‍ ഇറക്കി വച്ചു ഉപയോഗിക്കാം.

ചേരുവകള്‍
ചുവന്നുള്ളി – 100 ഗ്രാം
മുളകുപൊടി – ഒന്നര സ്പൂണ്‍
മല്ലിപൊടി – 4 കരണ്ടി
വെളിച്ചെണ്ണ – 200 ഗ്രാം
വറ്റല്‍ മുളക് – 6 എണ്ണം
കടുക് – 2 സ്പൂണ്‍
കറിവേപ്പില – കുറച്ച്
ഉപ്പ് – പാകത്തിന്