CookingCurry RecipesEncyclopedia

ഉരുളക്കിഴങ്ങ് കറി

പാകം ചെയ്യുന്ന വിധം
ഉരുളക്കിഴങ്ങ് വലിയ കഷ്ണങ്ങളാക്കുക.സവാളയും പച്ചമുളകും കഴുകി അരിഞ്ഞു വയ്ക്കുക.ഇവയെല്ലാം ഒരുമിച്ച് ചേര്‍ത്ത് ഒരു പാത്രത്തിലിട്ട് അല്പം വെള്ളം ഒഴിച്ച് വേവിക്കുക.വെന്ത ശേഷം ഉപ്പ് ചേര്‍ക്കുക.മഞ്ഞള്‍പ്പൊടി , മല്ലിപൊടി, മസാലപൊടി, ഇവ 4 കപ്പ്‌ തേങ്ങാപ്പാലില്‍ കലക്കി കഷണങ്ങള്‍ ഒഴിക്കുക.തിളയ്ക്കുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വച്ച് കടുക് താളിച്ച് ഉപയോഗിക്കാം.

ചേരുവകള്‍
ഉരുളക്കിഴങ്ങ് – അര കിലോ
സവാള – 300 ഗ്രാം
പച്ചമുളക് – 8 എണ്ണം
മുളക്പൊടി – 4 ടീസ്പൂണ്‍
മല്ലിപൊടി – 2 ടീസ്പൂണ്‍
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
മസാലപൊടി – ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ – 6 സ്പൂണ്‍
തേങ്ങാപ്പാല്‍ – 4 കപ്പ്‌
ഉപ്പ് – പാകത്തിന്