വെണ്ടയ്ക്ക സ്റ്റൂ
പാകം ചെയ്യുന്ന വിധം
വെണ്ടയ്ക്ക കഷണങ്ങളാക്കിയെടുക്കുക. അതിനു ശേഷം ഉരുളക്കിഴങ്ങ്, തക്കാളി, സവാള, ഇവ അരിഞ്ഞു വയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ വെണ്ടയ്ക്കയും സവാള അരിഞ്ഞതും ഇട്ട് ആവി കേറ്റി എടുക്കുക.ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുക.പച്ചമുളക്, ഇഞ്ചി, മസാലപൊടി, കുരുമുളക്പൊടി, വെളുത്തുള്ളി ഇവ ചേര്‍ക്കുക.ചേരുവകള്‍ വെന്ത് കഴിയുമ്പോള്‍ സവാളയിലും വെണ്ടയ്ക്കയിലും ഉപ്പ് ചേര്‍ക്കുക. ചേരുവയില്‍ തേങ്ങാപ്പാലും കറിവേപ്പലയുമിട്ടു ചാറ് കുറുകുമ്പോള്‍ ഇറക്കി വച്ച് ഉപയോഗിക്കാം.
ചേരുവകള്‍
വെണ്ടയ്ക്ക – 40 എണ്ണം
സവാള – 2 എണ്ണം
ഉപ്പ് -പാകത്തിന്
പച്ച മുളക് – 8 എണ്ണം
ഇഞ്ചി – 2 കഷ്ണം
കുരുമുളക് – 2 ടീസ്പൂണ്‍
വെളുത്തുള്ളി – 10 അല്ലി
ഗരം മസാല – ഒരു ടീസ്പൂണ്‍
ഉരുളക്കിഴങ്ങു – 2 എണ്ണം
തേങ്ങാപ്പാല്‍ – ഒരു കപ്പ്
കറിവേപ്പില – 4 തണ്ട്