വാഴയ്ക്ക ഉപ്പേരി
വിളഞ്ഞ വാഴയ്ക്ക തോടു പൊളിച്ച് വെള്ളത്തിലിടുക,അല്പം കഴിഞ്ഞു വെള്ളത്തില്‍ നിന്നെടുത്ത് വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞു മഞ്ഞള്‍പ്പൊടിയും ഉപ്പ് വെള്ളവും ചേര്‍ത്ത് ഇളക്കി ഒരു അരിവട്ടിയില്‍ വാരി വയ്കുക.ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് പതയുമ്പോള്‍ ഊറ്റി വച്ചിരിക്കുന്ന കായ്കള്‍ വെള്ളം വാര്‍ന്ന ശേഷം വെളിച്ചെണ്ണയിലിട്ടു മൂപ്പിച്ച് കോരുക,എണ്ണ തോര്‍ന്ന ശേഷം തണുപ്പിച്ച് വായു കടക്കാത്ത ടിന്നിലാക്കി ഭദ്രമായി അടച്ച് വച്ച് ഉപയോഗിക്കാം.