CookingEncyclopediaRasam Recipes

പാണ്ടി പുളിങ്കറി

പാകം ചെയ്യുന്ന വിധം
കത്തിരിക്ക കഴുകി കഷ്ണങ്ങളായി അരിഞ്ഞു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് വഴറ്റുക.മുളക് , മല്ലി , ഉഴുന്ന് പരിപ്പ്, കായം വറുത്ത് പൊടിച്ച് അരച്ചെടുത്ത് പാകത്തിന് ഉപ്പും പുളിയും ചേര്‍ത്ത് കലക്കുക.തേങ്ങ പ്രത്യേകം അരച്ചെടുത്ത് നേരത്തെ അരച്ചു കലക്കിയ കൂട്ടും വഴറ്റിയ കത്തിരിക്കയിലിട്ടിളക്കി തിളപ്പിക്കുക.ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് താളിച്ച് പുളിങ്കറിയില്‍ ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍

കത്തിരിക്ക – 8 എണ്ണം
മുളക് – 8 എണ്ണം
മല്ലി – 2 സ്പൂണ്‍
ഉഴുന്ന് പരിപ്പ്- 2 സ്പൂണ്‍
കായം – 2 ചെറിയ കഷ്ണം
പുളി,ഉപ്പ് – പാകത്തിന്
തേങ്ങ – കുറച്ച് ചുരണ്ടി
പ്രത്യേകo അരയ്ക്കണം