അരച്ച് ഒഴിച്ച രസം
പാകം ചെയ്യുന്ന വിധം
തുവരന്‍ പരിപ്പ് കുറച്ച് വെള്ളത്തില്‍ വേവിച്ചശേഷം അരക്കല്ലില്‍ വച്ച് അരച്ച് കലക്കുക. തക്കാളി അരിഞ്ഞതും അല്പം എണ്ണയില്‍ മൂപ്പിച്ച കായവും അരച്ചു കലക്കി വച്ചിരിക്കുന്ന പരിപ്പില്‍ ചേര്‍ത്ത് വയ്ക്കുക.ചീനച്ചട്ടി അടുപ്പത്തു വച്ച് അല്പം എണ്ണ ഒഴിച്ച് ഉണക്കമുളക്, മല്ലി, ജീരകം, കടലപ്പരിപ്പ്, തുവരപരിപ്പ്, ഇവ പ്രത്യേകം വറുത്ത് അരച്ച തക്കാളി വെന്തു വരുമ്പോള്‍ ചേര്‍ക്കണം ,തേങ്ങാ വറുത്ത് അരച്ച് കലക്കി ഒഴിക്കുക.വെട്ടി തിളയ്ക്കുമ്പോള്‍ ചീനച്ചട്ടി അടുപ്പത്തു വച്ചു കടുക് താളിച്ച് രസം ഒഴിച്ച് അല്പം സമയം വയ്ക്കുക.കീറി വച്ചിരിക്കുന്ന പച്ചമുളകും കൊത്ത മല്ലിയിലയും ഇട്ട് ഇളക്കി വാങ്ങാം.
ചേരുവകള്‍
തുവരന്‍ പരിപ്പ് – ഒരു കിലോ
പഴുത്ത് തക്കാളി – 8 എണ്ണം
വെളിച്ചെണ്ണ – കുറച്ച്
കായം – 2 ചെറിയ കഷ്ണം
ഉണക്കമുളക് – 13 എണ്ണം
മല്ലി – 2 വലിയ സ്പൂണ്‍
ഉലുവ – 2 നുള്ള്
ജീരകം – 2 നുള്ള്
കടലപ്പരിപ്പ് – ഒരു സ്പൂണ്‍
തുവരന്‍പരിപ്പ് – ഒരു കപ്പ്
പുളി – 2 ഉരുള
ഉപ്പ് – പാകത്തിന്
മുളക് മുറിച്ചത് – 4 എണ്ണം
പച്ചമുളക് – 6 എണ്ണം അറ്റം കീറിയത്