Chutney RecipesCookingEncyclopedia

നെല്ലിക്ക ചമ്മന്തി

പാകം ചെയ്യുന്ന വിധം
നെല്ലിക്ക അടര്‍ത്തിയെടുത്ത് കുരുവും കളഞ്ഞ് വയ്ക്കുക.തേങ്ങ ചുരണ്ടി വയ്ക്കുക.വറ്റല്‍ മുളക് അരച്ചശേഷം തേങ്ങയും പച്ചമുളകും അടര്‍ത്തി വച്ചിരിക്കുന്ന നെല്ലിക്കയും ഉള്ളിയും പച്ചകൊത്തമല്ലിയില ,കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക.പുളി വേണമെന്നുണ്ടെങ്കില്‍ അരച്ച് ചേര്‍ത്ത് ഉപയോഗിക്കാം.

ചേരുവകള്‍

നെല്ലിക്ക – 1 ഡസന്‍
തേങ്ങ – 1 മുറി
വറ്റല്‍മുളക് – 4 എണ്ണം
പച്ചമുളക് – 4 എണ്ണം
കറിവേപ്പില – 2 ഞെട്ട്
പച്ചകൊത്തമല്ലിയില- കുറച്ച്
ഉള്ളി – 4 എണ്ണം
ഉപ്പ് – പാകത്തിന്