നെയ്യ് ചോറ്
പാകം ചെയ്യുന്ന വിധം
ആദ്യം ഒന്നാമത്തെ ചേരുവ വൃത്തിയാക്കി കഴുകി വാരി വെള്ളം നിശ്ശേഷം തോരാന്‍ വയ്ക്കുക.ഒരു പാത്രത്തില്‍ ചൂടായ എണ്ണയില്‍ കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കനം കുറച്ച് നീളത്തില്‍ അരിഞ്ഞു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും കിസ്മിസ് എന്നിവ എണ്ണയില്‍ മൂപ്പിച്ച് കോരുക.ഇവയെല്ലാം ഇളം ബ്രൌണ്‍ നിറത്തില്‍ കരുകരുപ്പ് നഷ്ടപ്പെടുത്താതെ മൂടി വയ്ക്കണം.
ബാക്കി വരുന്ന എണ്ണ ഒട്ടും പിശിടില്ലാതെ അരിച്ചെടുത്ത് ഒരു പാത്രത്തില്‍ വയ്ക്കുക.ഈ എണ്ണ ഒരു ചീനച്ചട്ടിയില്‍ ചൂടാക്കുക.ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവയിട്ട് മൂപ്പിക്കുക. മൂത്ത് കഴിഞ്ഞാല്‍ അരിയിട്ട് മൂപ്പിക്കുക. അരി മൂക്കുമ്പോള്‍ രണ്ടര കപ്പ് വെള്ളം ഒഴിച്ച് ചോറ് പാത്രം മൂടി ചെറുതീയില്‍ വേവിച്ചെടുക്കുക.വെള്ളം തീരുന്നതുവരെ വറ്റിക്കണം.അവസാനം മാറ്റി വച്ചിരിക്കുന്ന നെയ്യ് ചോറില്‍ കുടഞ്ഞെടുക്കുക.സവാള, അണ്ടിപരിപ്പ്, കിസ്മിസ്, കൂടെ ചേര്‍ത്ത് രുചികരമായ നെയ്യ്ച്ചോറു തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്
1-ബിരിയാണി അരി -ഒരു കപ്പ്
2-ശുദ്ധിചെയ്ത കടലയെണ്ണ-കാല്‍ കപ്പ്
3-സവാള കനം കുറച്ചു
അരിഞ്ഞത് -കാല്‍ കപ്പ്
4-കിസ്മിസ് -50ഗ്രാം
5-അണ്ടിപരിപ്പ് (കനം കുറച്ചു
നീളത്തില്‍ അരിഞ്ഞത്) – 50 ഗ്രാം
6-കറുവാപ്പട്ട -ചെറിയ കഷ്ണം
7-ഏലയ്ക്ക -രണ്ട്
8-നെയ്യ് -കാല്‍ കപ്പ്
9-പൊടിയുപ്പ് -പാകത്തിന്