ചെമ്മീന്‍ ബിരിയാണി
പാകം ചെയ്യുന്ന വിധം
ചെമ്മീന്‍ വൃത്തിയാക്കി അതില്‍ പുരുട്ടുവാനുള്ള മസാല കൂട്ട് കുറച്ചു വെള്ളം ചെമ്മീന്‍ പുരട്ടി ചൂടുള്ള എണ്ണയില്‍ അധികം മൊരിക്കാതെ പൊരിച്ച് കോരുക.പകുതി എണ്ണയില്‍ ഉള്ളിയിട്ട് ഇളം ബ്രൌണ്‍ നിറമാകുന്നതു വരെ ഇളക്കി അരച്ച മസാലയിട്ട് മൂപ്പിച്ച് മല്ലിപൊടിയും ചേര്‍ത്തിളക്കി അരകപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക.ചെമ്മീനില്‍ മസാല യോജിച്ച് ചേര്‍ന്നാല്‍ ഇറക്കി വയ്ക്കണo.ഒരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ ഉള്ളിയിട്ട് മൂപ്പിച്ച് വയ്ക്കണം.അരി നല്ലപോലെ കഴുകി വെള്ളം തോരാന്‍ വയ്ക്കണം.അരി ഉള്ളി മൂപ്പിച്ച് വച്ചിരിക്കുന്നതില്‍ ചേര്‍ത്ത് നിറം മങ്ങാതെ മൂക്കുമ്പോള്‍ തിളച്ച വെള്ളം ഒഴിക്കണം.അരി മിതമായ തീയില്‍ പാത്രം മൂടിവച്ച് വേവിക്കുക.അരി വെന്ത് വെള്ളം വറ്റിയാല്‍ ഇളക്കി പാത്രത്തില്‍ നിന്ന് പകുതി ചോറ് മാറ്റി ബാക്കിയുള്ള ചോറിന്റെ മീതെ തയ്യാറാക്കിയ ചെമ്മീന്‍ മസാല നിരപ്പായി ഒഴിക്കണം.ഇതിന്റെ മീതെ മാറ്റി വച്ച ചോറും ഇട്ട് നിരപ്പാക്കി പാത്രം മൂടി ചെറുതീയില്‍ കുറച്ച് നേരം കൂടെ വയ്ക്കണം.ഇതിന്റെ മുകളില്‍ തീക്കനലിട്ടു വച്ചാല്‍ നന്നായിരിക്കണം.ചൂടോടെ ചട്നിയും പപ്പടവും കൂട്ടി കഴിക്കാം.
ചേരുവകള്‍
1-ചെമ്മീന്‍ -250 ഗ്രാം
2-എണ്ണ -100 ഗ്രാം
3-മല്ലിപൊടി -1 ടീസ്പൂണ്‍
4-സാവാള -125 ഗ്രാം
5-പുലാവ് അരി -250 ഗ്രാം
6-നെയ്യ് -50 ഗ്രാം
7-മല്ലിയില -അര കെട്ട്
8-ഗരംമസാലപ്പൊടി-അര ടീസ്പൂണ്‍
9-ചെറുനാരങ്ങ -പകുതി
10-ഉപ്പ് -ആവശ്യത്തിന്
ചെമ്മീന്‍ പുരട്ടുവാനുള്ള മസാല
1-മുളകുപൊടി – അര ടീസ്പൂണ്‍
2-മഞ്ഞള്‍പ്പൊടി – കാല് ടീസ്പൂണ്‍
അരയ്ക്കാനുള്ള മസാല
1-പച്ചമുളക് – 25ഗ്രാം
2-ഇഞ്ചി -15ഗ്രാം
3-വെളുത്തുള്ളി -15ഗ്രാം