ദിനോസറുകളുടെ വരവ്
‘’വമ്പന്‍ പല്ലി” ദിനോസര്‍ എന്നാ പേരിന്റെ അര്‍ത്ഥം ഇതാണ്. ഒരു കാലത്ത് ഭൂമിയിലെ രാജാക്കന്മാരായിരുന്നു ഈ വമ്പന്‍ പല്ലികള്‍. വന്‍കരകളില്‍ അവ സ്വതന്ത്രമായി വിഹരിച്ചു. ചിലത് സസ്യഭോജികളായി; മറ്റു ചിലത് മാംസഭോജികളായി. രണ്ടു കാലിലും നാലു കാലിലും നടക്കുന്നവരും പറക്കുന്നവരും ഇഴയുന്നവരും ദിനോസറുകളിലുണ്ടായിരുന്നു.
ഇവയില്‍ അലോസോറസ്സുകളായിരുന്നു അതിഭീമന്മാര്‍. 30 അടിയില്‍ കൂടുതല്‍ നീളമുണ്ടായിരുന്ന ഇവ രണ്ടുകാലിലാണ് നടന്നിരുന്നത്, മുന്‍ കൈകൊണ്ട് ഇരയെ പിടിക്കും. കത്തി പോലെ വരിപ്പല്ലുകളുള്ള വായില്‍ വച്ചമര്‍ത്തിയാല്‍, പപ്പടംപോലെ ഇരകള്‍ ഞെരിഞ്ഞമരും!
ഭൂമിയില്‍ വമ്പന്‍ ദിനോസറുകള്‍ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്ന കാലത്ത് കടലും വമ്പന്‍ ജീവികളുടെ താവളമായി മാറിയിരുന്നു. ഇക്തിയോസറുകള്‍.പ്ലിസിയോസറുകള്‍, മൊസോസോറുകള്‍. ഭീമാകാരങ്ങളായ കടലാമകള്‍ എന്നിവയായിരുന്നു കടലിലെ പ്രധാനവമ്പന്മാര്‍. വന്‍കരകളെ ചുറ്റികിടന്ന കടലുകളിലാകെ അവ നീന്തികളിച്ചു. അമേരിക്കന്‍ വന്‍കരയുടെ മധ്യസമതലങ്ങള്‍ അക്കാലത്ത് കടലിനടിയിലായിരുന്നു. ഈ പ്രദേശത്താണ് കടല്‍ ഭീകരന്മാര്‍ ഏറിയ പങ്കും വിഹരിച്ചിരുന്നതും. ഈ പ്രദേശങ്ങളിലെ പാറകളില്‍ നിന്ന് പില്‍ക്കാലത്ത് കിട്ടിയ ഫോസിലുകളില്‍ കടല്‍ സത്വങ്ങളുടെ രൂപങ്ങള്‍ കാണാം.
ഇക്കാലത്തെ മറ്റൊരു ഭീകരജീവിയായിരുന്നു പോത്തിയൂസ്. 14 മീറ്റര്‍ നീളമുള്ള രാക്ഷസസത്വമായിരുന്നു അത്. ഹെസ്പോര്‍ണിയസും കടലിനെ അടക്കിയ ചരിത്രാതീതഭീകരന്മാരില്‍പെടുന്നു. പല്ലുകളുള്ള, ഭീമന്‍ നീര്‍പക്ഷിയായിരുന്നു ഇത്.
കരയില്‍ ദിനോസറുകളെപ്പോലെ കടലിലെ വമ്പന്മാരും കുറേക്കാലം വിലസി.എന്നാല്‍ പിന്നീടെപ്പോഴോ ദിനോസറുകളും കടലിലെ ഭീമന്‍ സത്വങ്ങളും അപ്രത്യക്ഷമായി. ആദിമകാലത്തെ കടല്‍ സത്വങ്ങളില്‍ ആര്‍ക്കിലോണ്‍ പോലെയുള്ള ഭീമാകാരങ്ങളായ കടലാമകള്‍ മാത്രമേ ഇന്ന് അവശേഷിചിട്ടുള്ളു.