ചെന്നൈ മട്ടന്‍ ബിരിയാണി
പാകം ചെയ്യുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തില്‍ നെയ്യും എണ്ണയും ചൂടാകുമ്പോള്‍ സവാള വഴറ്റുക.ഇളം ചുവപ്പ് നിറമാകുമ്പോള്‍ ഗ്രാമ്പു, ഏലയ്ക്കായ്, കറുവപ്പട്ട, എന്നീ ചേരുവകളും മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ഇഞ്ചി, എന്നീ ചേരുവകളും ചേര്‍ത്ത് വഴറ്റുക.ഇതില്‍ ചേര്‍ക്കേണ്ട പൊടികള്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് വേവിക്കുക.ഒരു കപ്പുവെള്ളത്തില്‍ തേങ്ങാചിരകിയത്, അണ്ടിപരിപ്പ്, കശ്കശ് എന്നീ ചേരുവകള്‍ അരച്ചത് കലക്കി കുറുമയില്‍ ഒഴിച്ച് തുടരെ ഇളക്കുക.ഇറക്കുന്നതിനു മുമ്പ് മല്ലിയില,പച്ചമുളക് ,ചെറുനാരങ്ങാനീര് ഇവ ചേര്‍ത്ത് ഒന്നരക്കപ്പ് ചാറുള്ളപ്പോള്‍ വാങ്ങി വയ്ക്കണം.ഇറച്ചിക്കഷ്ണങ്ങള്‍ മാറ്റി വയ്ക്കുക.
അരമണിക്കൂര്‍ ബിരിയാണി അരി വെള്ളത്തിലിട്ടശേഷം കഴുകി വെള്ളം വാലാന്‍ വയ്ക്കുക.തിളച്ചവെള്ളത്തില്‍ പാകത്തിന് ഉപ്പും ചേര്‍ത്ത് അരിയിട്ട് പകുതി വേവില്‍ ചോറ് തയ്യാറാക്കുക.ഒരു മുറി നാരങ്ങാനീരും ചേര്‍ത്ത് ചോറ് ഊറ്റിയെടുക്കുക.ഒരു വലിയ ഉരുളിയില്‍ നെയ്യ് മയം പുരട്ടി ചാറുമാറ്റിയ ഇറച്ചിയുടെ അടിയില്‍ ഇട്ട് മീതെ മുന്നില്‍ ഒരു ഭാഗം ചോറിടുക.മാറ്റിവച്ചിരിക്കുന്ന ഇറച്ചിചാറു ചോറിന്റെ മീതെ ഒഴിച്ച് ബാക്കി ചോറ് മീതെ നിരത്തുക.ഒരു നുള്ളു ജിലേബിക്കള൪ അര കപ്പ് പാലില്‍ കലക്കി ചോറിന്റെ മീതെ ഒഴിക്കണം.നനവുള്ള തോര്‍ത്ത് ബിരിയാണിയുടെ മീതെ ഇടുക.ഒരു തട്ടം കൊണ്ട് മൂടി ബിരിയാണി പാത്രത്തോടെ ബേക്കു ചെയ്യണം.
ചേരുവകള്‍
1- ആട്ടിറച്ചി -അര കിലോ
2- ഉരുക്കിയ നെയ്യ് -അര കിലോ
3- ബിരിയാണി അരി-ആര കിലോ
4- സവാള -രണ്ട്
5- ഗ്രാമ്പു -10
6- ഏലയ്ക്ക -3
കറുവാപ്പട്ട ഒരിഞ്ചു
നീളത്തില്‍ -ഒരു കഷ്ണം
7- വെളുത്തുള്ളി ഇഞ്ചി
ചതച്ചത് -ഒന്നര ഡിസേര്‍ട്ട് സ്പൂണ്‍
8- മഞ്ഞള്‍പ്പൊടി -അര ഡിസേര്‍ട്ട് സ്പൂണ്‍
9- മുളക് പൊടി -അര ഡിസേര്‍ട്ട് സ്പൂണ്‍
10- പെരും ജീരകം -കാല്‍ ഡിസേര്‍ട്ട് സ്പൂണ്‍
11- തക്കാളി
കഷ്ണങ്ങള്‍ ആക്കിയത്-അര കപ്പ്
12- തേങ്ങാ ചിരകിയത് -കാല്‍ കപ്പ്
അണ്ടിപരിപ്പ് -10
കശ്കശ് മൂപ്പിച്ചത് -ഒരു ടീസ്പൂണ്‍
13- മല്ലിയില,പച്ചമുളക് -3
ചെറുനാരങ്ങാനീര് -അര ഡിസേര്‍ട്ട് സ്പൂണ്‍
14- ഉപ്പ് -പാകത്തിന്