Biriyani RecipesCookingEncyclopedia

ചിക്കന്‍ ബിരിയാണി

പാകം ചെയ്യുന്ന വിധം
ആദ്യം എണ്ണയും ഉരുകിയ നെയ്യും ചൂടാകുമ്പോള്‍ കിസ്മിസ് വറുത്തു കോരുക.അതില്‍ സവാളയിട്ട് വഴറ്റുക.ചുവക്കുമ്പോള്‍ ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, എന്നീ ചേരുവകള്‍ ഇട്ട് വഴറ്റുക. അതിനുശേഷം വറ്റല്‍ മുളക്, മല്ലിപൊടി, വെളുത്തുള്ളി, ഇഞ്ചി, മഞ്ഞള്‍പ്പൊടി, എന്നീ ചേരുവകള്‍ യഥാക്രമം ചേര്‍ത്തു വഴറ്റുക.അതിനുശേഷം തക്കാളിയും ചേര്‍ത്ത് വഴന്നാലുടന്‍ ഇറച്ചിയിട്ട് ഇളക്കുക.പിന്നീട് തൈരും ഉപ്പും ചേര്‍ത്ത് പാത്രം മൂടിവയ്ക്കുക.മുക്കാല്‍ വേവാകുമ്പോള്‍ അരക്കപ്പ് വെള്ളത്തില്‍ തേങ്ങാ അരച്ചുകലക്കിയതും അണ്ടിപ്പരിപ്പ്, പച്ചമുളകും, പുതിനിയില, മല്ലിയില , ചെറുനാരങ്ങാനീര് എന്നീ ചേരുവകള്‍ ചേര്‍ത്ത് ഇറച്ചി മയത്തില്‍ വെന്ത് ചാറു ഊറ്റിയെടുക്കത്തക്കവിധത്തില്‍ ഇറക്കണം.ഒരു ഉരുളിയില്‍ വെള്ളം വച്ച് അത് വെട്ടിതിളപ്പിച്ച് ഉപ്പിട്ടു സാധാരണ ചോറ് വയ്ക്കുന്നതുപോലെ ബിരിയാണി അരിവാര്‍ത്തു വെള്ളം നിശ്ശേഷം കളഞ്ഞു പരന്ന തട്ടത്തില്‍ നിരത്തണം.ഇതില്‍ ഇടാന്‍ വേണ്ടി തയ്യാറാക്കി വച്ചിരിക്കുന്ന കിസ്മസും,ക്യാരറ്റും,ബീന്‍സും,കൂടി ചേര്‍ത്ത് ചോറ് ഒട്ടും പൊടിയാതെ പാത്രം കുലുക്കി ചേര്‍ക്കുക.
വെന്ത ഇറച്ചി ചാറുമാറ്റി ഒരു പാത്രത്തില്‍ നിരത്തുക.അതിന്‍റെ മീതെ തയ്യാറാക്കിയ ചോറ് പകുതി നിരത്തുക അതിനുശേഷം മാറ്റി വച്ചിരിക്കുന്ന ചാറും ഒഴിക്കണം.വെള്ളത്തില്‍ മുങ്ങിപ്പിഴിഞ്ഞ തോര്‍ത്തോ കനം കുറഞ്ഞതുണിയോ രണ്ടു മടക്കാക്കി ബിരിയാണിയുടെ മുകളില്‍ ഇട്ട് തട്ടം കൊണ്ട് മൂടണo.അതിനുശേഷം പാത്രത്തിന്‍റെ മുകളിലും അടിയിലും കനല്‍ ഇട്ട് അര മണിക്കൂ൪ വയ്ക്കുക

ചേരുവകള്‍

1.ബിരിയാണി അരി – നാല് കപ്പ്‌
2.കോഴിയിറച്ചി – അര കിലോ
3-ക്യാരറ്റും,ബീന്‍സും
ചതുരത്തില്‍ മുറിച്ച് ആവി
കയറ്റിയത് – കാല്‍ കപ്പ്‌
എണ്ണ,നെയ്യ് – അരകപ്പ്‌ വീതം
4.ഗ്രാമ്പു -5
കറുവപ്പട്ട ഒരിഞ്ചു
കഷ്ണം -3
ഏലയ്ക്ക -3
5.വറ്റല്‍ മുളക് അരച്ചത് -അര ഡിസേര്‍ട്ട് സ്പൂണ്‍
മല്ലി പൊടി -അര ഡിസേര്‍ട്ട് സ്പൂണ്‍
വെളുത്തുള്ളി -അര ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി അരച്ചത് -അര ഡിസേര്‍ട്ട് സ്പൂണ്‍
മഞ്ഞള്‍ പൊടി -കാല്‍ ടീസ്പൂണ്‍
6.പഴുത്ത തക്കാളി -രണ്ട്
7.തൈര് -കാല്‍ കപ്പ്‌
8.ഉപ്പ് -പാകത്തിന്
9.തേങ്ങാ അരച്ചത് -രണ്ട് ഡിസേര്‍ട്ട് സ്പൂണ്‍
10.അണ്ടിപ്പരിപ്പ് -അര ഡിസേര്‍ട്ട് സ്പൂണ്‍
പച്ച മുളക് അറ്റം
പിളര്‍ന്നത് – മൂന്ന്
പുതിനയില,മല്ലിയില – ആവശ്യത്തിന്
ചെറുനാരങ്ങാനീര് -അര ഡിസേര്‍ട്ട് സ്പൂണ്‍
11.വെള്ളം -ആവശ്യത്തിന്