DefenseEncyclopedia

നായിക് ജാദുനാഥ് സിങ്

ഉത്തര്‍പ്രദേശിലെ ഷാഹ്ജന്‍ പൂരില്‍ 1916 നവംബര്‍ 21 നായിരുന്നു ജാദൂനാഥ് സിംഗിന്റെ ജനനം.1941 നവംബര്‍ 21 ന് അദ്ദേഹം ഇന്ത്യന്‍ സേനയുടെ ഒന്നാം നമ്പര്‍ രജപുത്ര വിഭാഗത്തില്‍ അംഗമായി.എട്ടു വര്‍ഷത്തോളം സൈനികനായി രാജ്യത്തെ സേവിച്ച അദ്ദേഹം 1947-48 കാലത്തെ ജമ്മുകശ്മീര്‍ സൈനിക നടപടിയിലാണ് പരമവീരചക്രത്തിന് അര്‍ഹമായ പോരാട്ടം നടത്തിയത്.

1947 ഡിസംബര്‍ 24 ന് ജാന്‍ഗര്‍ പിടിച്ചെടുത്ത പാക്സൈനികരുടെ അടുത്ത ലക്ഷ്യം തന്ത്രപ്രധാനമായ നൗഷാര മേഘലയായിരുന്നു.മിറാപൂര്‍ മുതല്‍ പൂഞ്ച് വരെ സൈന്യത്തെ വിന്യസിച്ച പാക് സേനയ്ക്ക് നൗഷാര ആക്രമിക്കുക എളുപ്പമായി. ഭീഷണി തിരിച്ചറിഞ്ഞ ഇന്ത്യന്‍ സൈന്യം 1948 ജനുവരിയില്‍ പാക് നടപടി തടയുന്നതിന് വേണ്ടി നൗഷാരയുടെ വടക്ക് പടിഞ്ഞാറുള്ള കൊട്ട് ഗ്രാമത്തില്‍ നിലയുറപ്പിച്ചു. ഏതു നിമിഷവും ഉണ്ടായേക്കാവുന്ന പാക്‌ ആക്രമണത്തെക്കുറിച്ച് ബ്രിഗേഡിയര്‍ ഉസ്മാന്റെ നേതൃത്വത്തിലുള്ള സേന പിക്കറ്റുകള്‍ ആണ് പാക് നടപടിയെ ചെറുക്കാനായി അദ്ദേഹം സജ്ജമാക്കിയിരുന്നത്.

                    എന്നാല്‍ പ്രതീക്ഷിതമായി ഫെബ്രുവരി ആറിലെ മഞ്ഞുമൂടിയ പ്രഭാതത്തില്‍ പാക് ആക്രമണം ആരംഭിച്ചു. തായിന്ദര്‍ മലയിടുക്കിലെ തങ്ങളുടെ പിക്കറ്റുകളില്‍ നിന്നായിരുന്നു ഇന്ത്യന്‍ പട്രോള്‍ സംഘത്തിനു നേരെ പാക് സേനയുടെ ആക്രമണം. ഇതേസമയം പാക് സൈനികര്‍ ഇന്ത്യന്‍ സേനപിക്കറ്റുകള്‍ക്കു നേരെ മുന്നേറിക്കൊണ്ടിരിന്നു.

        തായിന്ദരില്‍ ഇന്ത്യന്‍ സേനയുടെ ആദ്യ പിക്കറ്റുകളില്‍ ഒന്നായ രണ്ടാം നമ്പര്‍ പിക്കറ്റിലായിരുന്നു നായിക് ജാദൂനാഥ് സിംഗ്.ഫെബ്രുവരി ആറിന് രാവിലെ മഞ്ഞു നീങ്ങിയപ്പോള്‍ കണ്ട കാഴ്ച ജദു നാതിനെ ഞെട്ടിച്ചു. ആയിരക്കണക്കിനു ശത്രുസൈനികര്‍ പിക്കറ്റിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു. ജാദൂ നാതിനു ഒപ്പമുണ്ടായിരുന്നത് ഒന്‍പതു സൈനികര്‍ മാത്രമായിരുന്നു.എങ്കിലും അദ്ദേഹം പതറിയില്ല. തങ്ങളുടെ സേനാബലത്തെക്കുറിച്ച് ഒരു സൂചനയും നല്‍കാതെ ശത്രുസൈന്യത്തെ ആകെ ആശയക്കുഴപ്പത്തിലാക്കുന്ന മട്ടിലായിരുന്നു ജാദൂനാഥ് സിംഗിന്റെയും കൂട്ടരുടെയും പ്രത്യാക്രമണം. ഒരു നിമിഷം പകച്ചുപോയ പാക് സേന ഒന്നു പിന്‍ വലിഞ്ഞു വീണ്ടും ആക്രമണം തുടര്‍ന്നു.

 ജാദൂനാഥിനോപ്പമുള്ള നാല് സൈനികര്‍ക്ക് വെടിയേറ്റു. അദ്ദേഹവും ശേഷിക്കുന്നവരും പോരാട്ടം തുടര്‍ന്നു. ജാദൂനാതിനടക്കം എല്ലാവര്ക്കും മാരകമായ പരിക്കേറ്റു. ജാദൂനാഥിന്റെ വലതു കയ്യില്‍ മാരകമായി മുറിവ് പറ്റി. അപ്പോള്‍ ഇന്ത്യന്‍ പോസ്റ്റിന്റെ തൊട്ടടുത്ത് വരെ ശത്രുക്കള്‍ എത്തിയിരുന്നു. ഒറ്റക്കൈയ്യില്‍ തോക്കുമെന്തി നേര്‍ക്ക്‌ നേര്‍ നിന്ന് പോരാടിയ ജാദൂ നാഥ് ശത്രുസേനയ്ക്ക് കനത്ത നാശം വിതച്ചു. പാക് സേന രണ്ടാം വട്ടവും പിന്‍വാങ്ങി. പരാജയ പെടുമെന്ന് ഉറപ്പായിരുന്ന ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയം!

ജാദൂനാഥിന്റെ പോസ്റ്റിനു നേരെ പാക് സൈനികര്‍ മൂന്നാം വട്ട സൈനിക നടപടി ആരംഭിച്ചു. ബങ്കറില്‍ നിന്ന് പുറത്തുവന്ന ജാദൂനാഥ് തന്റെ സ്റ്റൈന്‍ ഗണ്‍ ഉപയോഗിച്ച് ശത്രുക്കല്‍ക്കുനെരെ കനത്ത് ആക്രമണം നടത്തി. പരിഭ്രാന്തരായ ശത്രുസൈനികര്‍ കൂട്ടം തെറ്റി ചിതറിയോടി. ഇതിനിടയില്‍ രണ്ടു വെടിയുണ്ടകള്‍ ജാദൂനാഥിന്റെ നെഞ്ചിലും തലയിലും തുളച്ചുകയറിയിരുന്നു. ജീവന്‍ വെടിയുമ്പോള്‍ പോലും തന്റെ പിക്കറ്റ് ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കാതെ ആ ധീരജവാന്‍ മരിച്ചു വീണു.

അസാമാന്യ ധീരതയുടെയും നേതൃപാടവത്തിന്റെയും ദേശ സ്നേഹത്തിനെറെയും പ്രതീകമായിരുന്നു ജാദൂ നാഥിനെ മരണാനന്തരബഹുമതിയായി പരമവീരചക്രം നല്‍കി.