അങ്ങനെ നാസ ശുക്രനിലേക്ക് പോകുന്നു
സൗരയൂഥത്തിലെ നരകതുല്യമായ ഗ്രഹമാണ് ശുക്രന്‍.ഭൂമിയില്‍ നിന്നും ചൊവ്വയിലേക്കുള്ള ദൂരത്തെക്കാള്‍ കുറവാണ് ശുക്രനിലേക്കുള്ള ദൂരം.പക്ഷെ എന്നാല്‍ പോലും 1985നു ശേഷം ഇന്നേ വരെ ഒരു പേടകം പോലും ശുക്രനില്‍ ഇറക്കിയിട്ടില്ല.ഇപ്പോള്‍ ഇതാ നാസ 2 പേടകങ്ങളാണ് ശുക്രനിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.ഡാവിഞ്ചി+ പിന്നെ വേറിടാസ് എന്നാണ് ഈ ദൗത്യങ്ങളുടെ പേരുകള്‍ .ഒരുപക്ഷെ ഈ പതിറ്റാണ്ടില്‍ തന്നെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ദൗത്യങ്ങളാണ് ഇവ.എന്താണ് ഇവയുടെ പ്രത്യേകത എന്നും എന്തിനാണ് ഇത്ര പ്രാധാന്യം കൊടുക്കുന്നതെന്നും നമുക്ക് നോക്കാം
മനുഷ്യരാശി ആദ്യമായിട്ട് മറ്റ് ഒരു ഗ്രഹത്തില്‍ ബഹിരാകാശപേടകം ഇറക്കിയത് ശുക്രനിലാണ്.1966ല്‍ സോവിയറ്റ് യൂണിയന്‍ നിക്ഷേപിച്ച വിനെറ 3(venera3)എന്ന പേടകം ആയിരുന്നു അത്.നിര്‍ഭാഗ്യവശാല്‍ അത് വിജയകരമായിരുന്നില്ല.അന്തരീക്ഷത്തില്‍ പ്രവേഷിക്കുന്നതിനു മുന്പായിട്ട് അതുമായിട്ടുള്ള ആശയവിനിമയം നഷ്ടമായി.എന്നാല്‍ ആദ്യമായിട്ടു സുരക്ഷിതമായി പേടകം ഇറക്കിയതും ശുക്രനില്‍ തന്നെയാണ്.1970ല്‍ സോവിയറ്റ് യൂണിയന്‍ അയച്ച വെനെറ 7(venera7)എന്ന മറ്റൊരു പേടകം.23 മിനിറ്റുകള്‍ നേരം അത് സന്ദേശങ്ങള്‍ അയച്ചു തന്നു.ശേഷം 1975ല്‍ വെനെറ 9 പേടകത്തിലൂടെ ശുക്രന്‍റെ ഉപരിതലത്തിലൂടെ നേരിട്ട് പകര്‍ത്തിയ ചിത്രവും നമുക്ക് കാണാന്‍ പറ്റി.മറ്റൊരു ഗ്രഹത്തില്‍ ആദ്യമായിട്ട് പറത്തിയ വാഹനം ഏതാണെന്ന് ചോദിച്ചാല്‍ അത് 2021ല്‍ ചൊവ്വയില്‍ ഇറങ്ങിയ പ്രിസെ൪വെനസ് ഹെലികോപ്റ്റര്‍(Perseverance)ആണെന്ന് പറയും.എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുന്നെ തന്നെ ശുക്രന്‍റെ അന്തരീക്ഷത്തിലൂടെ വെഗാ പേടകങ്ങള്‍ പറന്നു.ഹെലികോപ്റ്റര്‍ ഒന്നും ആയിരുന്നില്ല പകരം ബലൂണ്‍ ഉപയോഗിച്ചാണ് ഇവ പറന്നത്.ഈ ദൗത്യത്തിലൂടെ ശുക്രന്‍റെ അന്തരീക്ഷത്തിനെ പറ്റി കുറെ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി.ഈ സംഭവങ്ങള്‍ പറയാന്‍ കാരണം ഇതൊക്കെ നാല്‍പ്പതും,അന്‍പതും വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഭവിച്ച കാര്യങ്ങളാണ്.
പണ്ട് ശുക്രനില്‍ പര്യവേഷണങ്ങള്‍ നടത്താന്‍ എല്ലാ ഗവേഷണ സംഘങ്ങള്‍ക്കും താല്പര്യം ഉണ്ടായിരുന്നു.അതുകൊണ്ടാണ് ഇത്രയും വലിയ കാര്യങ്ങള്‍ ഒക്കെ അന്ന് ചെയ്യാന്‍ സാധിച്ചത്.എന്നാല്‍ കാലക്രമേണ എല്ലാവരും ശുക്രനെ മറന്ന് അല്ലെങ്കില്‍ ഒഴിവാക്കി ചൊവ്വാ ഗ്രഹത്തിലേക്ക് ശ്രദ്ധ തിരിച്ചു.ഒരു നിസ്സാരണമായ കാരണത്താലാണ് അത് സംഭവിച്ചത്.എന്താണെന്ന് വച്ചാല്‍ 1996ല്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും കണ്ടത്തിയ ഒരു ഉള്‍ക്കയുടെ അവശിഷ്ടങ്ങള്‍ ശരിക്കും ഇത് ചൊവ്വയില്‍ നിന്ന് വന്നതായിരുന്നു.ഈ പാറകഷണത്തില്‍ ഒരു പുഴുവിനെപോലെ തോന്നിക്കുന്ന ഒരു രൂപം ഉണ്ട്.ഇത് കണ്ടപ്പോള്‍ ചൊവ്വയില്‍ ജീവന്‍ ഉണ്ടെന്ന് തെളിയിക്കുന്ന പല അടയാളങ്ങളും ഉണ്ടെന്ന് കരുതി.അങ്ങനെ പതിയെ പതിയെ എല്ലാവരും ചൊവ്വയിലേക്ക് തിരിഞ്ഞു.എന്നാല്‍ സത്യത്തില്‍ ആ പാറകഷണത്തില്‍ കണ്ടത് ചില രാസപ്രവ൪ത്തനങ്ങളുടെ അനന്തരഫലങ്ങളായിരുന്നു എന്ന് പിന്നീടുള്ള പഠനങ്ങളില്‍ നിന്നും മനസ്സിലായി.പക്ഷെ നിര്‍ഭാഗ്യവശാല്‍ അപ്പോയേക്കും എല്ലാവരും ചൊവ്വയിലേക്ക് ശ്രദ്ധ തിരിച്ചു കഴിഞ്ഞിരുന്നു.
നാസയുടെ ഡിസ്കവറി പ്രോഗ്രാമിന്‍റെ കീഴിലായിരുന്നു ഇപ്പോള്‍ ഡാവിഞ്ചി+ എന്ന പേരിലും വേറിടാസ് എന്ന പേരിലും ശുക്രനിലേക്ക് രണ്ട് ദൗത്യങ്ങള്‍ ചെയ്യാന്‍ നാസ തീരുമാനിച്ചിരിക്കുന്നത്.രണ്ട് ദൗത്യങ്ങളും 2028നും 30നും ഇടയില്‍ നടത്താനാണ് നാസയുടെ പദ്ധതി.ഒന്നാമത്തെ ദൗത്യം ഡാവിഞ്ചി+ നോബിൾ വാതകങ്ങൾ, രസതന്ത്രം, ഇമേജിംഗ് എന്നിവയെക്കുറിച്ചുള്ള ആഴത്തിലുള്ള അന്തരീക്ഷ ശുക്ര അന്വേഷണം(deep atmosphere venus investigation of noble gases ,chemistry, and imaging ,plus)എന്നാണ് ഇതിന്‍റെ പൂ൪ണ നാമം.ഈ ദൗത്യത്തിന്‍റെ പ്രധാനലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇതിന്‍റെ പേരില്‍ തന്നെയുണ്ട്.അന്തരീക്ഷത്തിനെ കുറിച്ചു പഠിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ ലക്ഷ്യം.അന്തരീക്ഷത്തിലുള്ള വാതകങ്ങള്‍ എന്തൊക്കെയാണെന്നും അവയുടെ അളവും മറ്റ് സവിശേഷതകളെ കുറിച്ചുമാണ് പഠിക്കാന്‍ ശ്രമിക്കുന്നത്.ശുക്രന്‍റെ അന്തരീക്ഷത്തില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ ആണ് നടക്കുന്നത് എന്നും കോടി കണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുക്രന് സംഭവിച്ചത് എന്താണെന്നുമൊക്കെ മനസ്സിലാക്കാന്‍ അതാ വളരെയേറെ സഹായകരമായിരിക്കും.
രണ്ടാമത്തേത് വേറിട്ടാസ് ദൗത്യത്തിന്‍റെ പൂ൪ണനാമം വീനസ് എമിസിവിറ്റി, റേഡിയോ സയൻസ്, ഇൻസാർ, ടോപ്പോഗ്രഫി, സ്പെക്ട്രോസ്കോപ്പി(Venus emissivity, radio science, instar, topography, and spectroscopy)ശുക്രന്‍റെ ഉപരിതലത്തിനെ പറ്റി പഠിക്കുക എന്നതാണ് ഈ ദൗത്യത്തിന്‍റെ പ്രധാന ലക്ഷ്യം.ശുക്രന്‍റെ ഉപരിതല രീതികള്‍ എങ്ങനെയാണെന്നും ടെക്ട്ടോനിക്ക് പ്ലേറ്റുകളുടെ ചലനം ഉണ്ടോ എന്നും .ഇപ്പോള്‍ അല്ലെങ്കില്‍ പണ്ട് ശുക്രന്‍റെ ഉപരിതലത്തില്‍ ജലം ഉണ്ടായിരുന്നോ എന്നും ,അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തനവും അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഈ ദൗത്യത്തിലൂടെ മസസ്സിലാക്കാന്‍ കഴിയും.ഈ പേടകം ഇറങ്ങാന്‍ പോകുന്നത് ആല്‍ഫാറീജിയോ എന്ന പ്രദേശത്തിലാണ്.ഇത് ശുക്രനില്‍ മാത്രമുള്ള വിചിത്രമായ മലനിരകള്‍ പോലത്തെ ഘടനയാണ്.ടെസ്രാ(tesserae)എന്നാണ് ഈ ഘടനക്ക് നല്‍കിയിരിക്കുന്ന പേര്.ശുക്രന്‍റെ ഉപരിതലത്തിലുടനീളം ഇതുപോലെ ഉള്ള ടെസ്രാ പ്രദേശങ്ങള്‍ ഉണ്ട്.ടെക്റ്റോണിക്ക് പ്ലേറ്റുകളുടെ കൂട്ടിയിടിയുടെ അനന്തരഫലമായിട്ടാണ് മലനിരകള്‍ ഉണ്ടാകുന്നത്.ഈ ടെസ്രാ പ്രദേശങ്ങളില്‍ ഉള്ള മലനിരകള്‍ പല പല ദിശകളിലേക്കാണ് ചരിഞ്ഞു നില്‍ക്കുന്നത്.എന്ന് വച്ചാല്‍ പല പല ഭൂഖണ്ഡങ്ങള്‍ ഒരുമിച്ചു ഒരേ സ്ഥലത്ത് വന്ന് കൂട്ടിയിടിച്ചാല്‍ മാത്രമെ അങ്ങനെ സംഭവിക്കുകയുളു.എന്നാല്‍ അങ്ങനെ സംഭവിക്കുന്ന കാരണം എന്താണെന്ന് വ്യക്തമായിട്ട് അറിയില്ല .
അതുകൊണ്ടാണ് ഇവിടെ തന്നെ ഈ പേടകം ഇറക്കാന്‍ നാസ തീരുമാനിച്ചത്.ഈ ടെസ്രാ പ്രദേശത്തെ കുറിച്ചു കൂടുതല്‍ പഠിച്ചാല്‍ പണ്ട് ശുക്രനില്‍ ടെക്ട്ടോനിക്ക് പ്ലേറ്റുകളുടെ ചലനം ഉണ്ടായിരുന്നോ എന്നും , ഉണ്ടായിരുന്നു എങ്കില്‍ എന്തുകൊണ്ടാണ് അത് ഇപ്പോള്‍ ഇല്ലാത്തതെന്നും മനസ്സിലാക്കാന്‍ എളുപ്പാമായിരിക്കും.വളരെ ആധുനികമായ ഉപകരണങ്ങളും ശക്തമായ ക്യാമറകളും ആയിരിക്കും ഇതില്‍ ഉപയോഗിക്കുന്നത്.ഇതുവരെ ശുക്രന്‍റെ ഉപരിതലത്തില്‍ നേരിട്ട് പകര്‍ത്തിയ വെറും 6 ചിത്രങ്ങള്‍ മാത്രമെ നമ്മള്‍ കണ്ടിട്ടുള്ളു.അത്രയും ചിത്രങ്ങള്‍ മാത്രമേ പകര്‍ത്തിയിട്ടുളു.ഇനി വേറിടാസ് ദൗത്യത്തിലൂടെ വളരെ വ്യക്തമായ നിരവധി ചിത്രങ്ങളും,ദൃശ്യങ്ങളും നമുക്ക് കാണാന്‍ കഴിയും.ഇതിനു പുറമെ റാടാര്‍ ഇമാജിംഗ് സെന്‍സര്‍ ,ഇന്‍ഫ്രാറെഡ് സെന്‍സര്‍ അങ്ങനെ നിരവധി സെന്‍സറുകളും ഇതില്‍ ഉണ്ടായിരിക്കും ഉപരിതലത്തിന്റെ വ്യക്തവും പൂ൪ണവുമായ ഒരു മാപ്പ് തയ്യാറാക്കുന്നതിന് വേണ്ടിയാണ് ഈ സെന്‍സറുകള്‍ ഉപയോഗിക്കുന്നത്.ഉപരിതലത്തില്‍ ഇറങ്ങുന്ന ലാന്റ്ര്‍ മാത്രമല്ല ശുക്രന് ചുറ്റും വലം വയ്ക്കുന്ന ഒരു ഓര്‍ബിറ്റല്‍ പേടകം കൂടെ ഇതിനോടൊപ്പം ഉണ്ടായിരിക്കും.ലാന്ടെര്‍ പേടകം ശേഖരിക്കുന്ന എല്ലാ വിവരങ്ങളും ഓര്‍ബിറ്റല്‍ പേടകത്തിലേക്കാണ് അയച്ചു കൊടുക്കുന്നത്.ഓര്‍ബിറ്റലില്‍ നിന്നും അതെല്ലാം നാസയിലെക്ക് പോകും.
ശുക്രന്‍റെ ഉപരിതലത്തില്‍ ഒരു ബഹിരാകാശ പേടകം ഇറക്കുക എന്നത് അത്ര നിസ്സാരമായ കാര്യം അല്ല.ഒന്നാമത്തെ പ്രശ്നം അന്തരീക്ഷമാണ്.ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ നൂര് മടങ്ങ് കട്ടിയുണ്ട് ശുക്രന്.രണ്ടാമത്തെ പ്രശ്നം സമ്മര്‍ദ്ദ,ഭൂമിയുടെ അന്തരീക്ഷത്തിന്റെ 92 മടങ്ങ് സമ്മര്‍ദ്ദം ശുക്രന്‍റെ അന്തരീകഷത്തില്‍ ഉണ്ട്.മൂന്നമത്തെ പ്രശ്നം താപനില,സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹമാണ് ശുക്രന്‍.450ഡിഗ്രി സെല്‍ഷ്യസ് ആണ് ശുക്രന്‍റെ ഉപരിതല താപനില.ഇത്രയും പ്രതിസന്ധികള്‍ ഒക്കെ തരണം ചെയ്യുന്ന രീതിയില്‍ ആയിരിക്കണം പേടകം നിര്‍മ്മിക്കേണ്ടത്.അതുകൊണ്ട് തന്നെ ഏതാനും ചില മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന രീതിയിലായിരിക്കും നാസ ഈ പേടകം നിര്‍മിക്കുന്നത്.
ശുക്രന്‍ പണ്ട് ഭൂമിയെ പോലത്തെ ഗ്രഹ൦ ആണെന്നാണ് പല ശാസ്ത്രക്ജ്ജരും വിശ്വസിക്കുന്നത്.ഭൂമിയെ പോലെ കടലുകളും, ഭൂഖണ്ഡങ്ങളും,നല്ലൊരു അന്തരീക്ഷവുമൊക്കെ കോടികണക്കിനു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശുക്രനില്‍ ഉണ്ടായിരികാം എന്ന സാധ്യത നമുക്ക് പൂ൪ണമായുo തള്ളികളയാന്‍ ആകില്ല.കാരണം ശുക്രന് ഭൂമിയുടെത് പോലെ കുറച്ച് സാമ്യതകള്‍ ഉണ്ട്.അതായത് വലിപ്പം,മാസ്,സാന്ദ്രത,എന്നിവയെല്ലാം ഈ രണ്ടു ഗ്രഹങ്ങള്‍ക്കും ഏകദേശം തുല്യമാണ്.അപ്പോള്‍ ഏകദേശം ഒരുപോലെ ആയിരുന്ന രണ്ട് ഗ്രഹങ്ങളില്‍ ഒന്നു നരക തുല്യമായതും മറ്റേത് സ്വര്‍ഗ്ഗതുല്യ ഗ്രഹമായും മാറി.അങ്ങനെ എങ്കില്‍ നമ്മുടെ സ്വര്‍ഗ്ഗതുല്യമായ ഭൂമിയും ശുക്രനെ പോലെ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്.ശുക്രന് സംഭവിച്ചത് എന്താണെന്ന് മനസ്സിലാക്കിയാല്‍ ഒരു പക്ഷെ അതേ അവസ്ഥ ഭൂമിക്ക് വരാതിരിക്കാന്‍ നമ്മുക്ക് എന്തെങ്കിലും ചെയ്യാന്‍ ആകും.ഇതുകൊണ്ടാണ് ഈ ദൗത്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതെന്ന് പറയാന്‍ കാരണം.
ഇതിനു പുറമെ ശുക്രനില്‍ പണ്ട് ജീവന്‍ ഉണ്ടായിരുന്നുവെന്നും ബാക്സീരിയ പോലത്തെ ജീവികള്‍ ഇപ്പോഴും ശുക്രന്‍റെ അന്തരീക്ഷത്തില്‍ ജീവിക്കുന്നു എന്നുമാണ് പല ശാസ്ത്രജ്ഞരും ഉറച്ച് വിശ്വസിക്കുന്നത്.അത് വെറുതെ അങ്ങു പറയുന്നതല്ല.വ്യക്തമായ കുറച്ച് കാര്യങ്ങളും ഉണ്ട്.പ്രധാനമായും ഒരു ജാപ്പനീസ് പേടകം നടത്തിയ കുറച്ച് നിരീക്ഷണങ്ങളില്‍ നിന്നും ലഭിച്ച ചില വിവരണങ്ങളാണ്.എന്താണെന്ന് വച്ചാല്‍ ശുക്രനില്‍ വന്ന് പതിക്കുന്ന സൂര്യപ്രകാശത്തില്‍ അള്‍ട്രാവയലറ്റ്കിരണങ്ങളുടെ അളവ് വലിയ തോതില്‍ കുറവാണ്.അപ്പോള്‍ ശുക്രന്‍റെ അന്തരീക്ഷത്തില്‍ എന്തോ ഒന്ന് അവിടെ വന്ന് പതിക്കുന്ന അള്‍ട്രാവയലറ്റ്കിരണങ്ങളെ വലിയ തോതില്‍ ആഗിരണം ചെയ്യുന്നുണ്ട്.അന്തരീക്ഷത്തില്‍ ജീവിക്കുന്ന ബാക്ടീരിയകളാണ് ഊര്‍ജ്ജം ഉത്പാദിക്കാന്‍ വേണ്ടി അള്‍ട്രാവയലറ്റ്കിരണങ്ങളെ ആഗിരണം ചെയ്യുന്നത് എന്നാണ് ഒരു വിഭാഗം ഗവേഷകരുടെ വാദം.അങ്ങനെ എന്തെങ്കിലും ജീവജാലങ്ങള്‍ ശുക്രന്‍റെ അന്തരീക്ഷത്തില്‍ അതിജീവിക്കുന്നുണ്ടെങ്കില്‍ തീ൪ച്ചയായും ഈ ദൗത്യത്തിലൂടെ കണ്ടുപിടിക്കാന്‍ സാധിക്കുക തന്നെ ചെയ്യും.
ഈ ദൗത്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നവയാണ്.നമ്മുടെ അയല്‍വാസിയായ ശുക്രന്‍ എന്ന ഗ്രഹത്തെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഈ ദൗത്യങ്ങള്‍ സഹായിക്കും.ശുക്രന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കുന്നതിലൂടെ ഇനി ഭാവിയില്‍ നമ്മുടെ ഭൂമിക്ക് എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്നാണ് നമ്മള്‍ മനസ്സിലാക്കുന്നത്.2028നും2030നും ഇടയിലാണ് ഈ ദൗത്യങ്ങള്‍ ചെയ്യാന്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.ശുക്രന്‍റെ വിശദമായ ചരിത്രം പഠിക്കാന്‍ അതുവരെ നമുക്ക് കാത്തിരിക്കാം.