പ്രപഞ്ചത്തിലെ 10 നിഗൂഢ സത്യങ്ങള്‍
അത്ഭുതപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതും ആയ ഏതെങ്കിലും ഒരു വിഷയം ആലോചിക്കാന്‍ പറഞ്ഞാല്‍ എല്ലാവരുടെ മനസ്സിലും പെട്ടെന്ന് ഓടി വരുന്നത് പ്രേതം,പിശാശ്,വികൃതരൂപങ്ങള്‍ ഒക്കെ ആയിരിക്കും. പക്ഷെ അതെല്ലാം മറന്നേക്കു. അതിനെക്കാള്‍ വിചിത്രമായ കാര്യങ്ങള്‍ അറിയാനായി ഫിസികസിന്റെ ഒരു പുസ്തകം വായിച്ചു നോക്കിയാല്‍ മതി. നമ്മുടെ പ്രപഞ്ചം മുഴുവന്‍ നമുക്ക് മനസിലാക്കാന്‍ കഴിയാത്ത ശക്തികളാല്‍ നിറഞ്ഞതാണ്.ബുദ്ധിമാന്മാരായ ശാസ്ത്രന്ജര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്ത കെട്ടുകഥകളേക്കാള്‍ വിചിത്രമായ നമ്മുടെ പ്രപഞ്ചത്തിലെ 10 നിഗൂഢതകള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം,
- ഇരുണ്ട ദ്രവ്യം (Dark Matter)
നമ്മുടെ സൂര്യന്‍,ഗ്രഹങ്ങള്‍,സൗരയൂഥം,നമ്മുടെ ഗാലക്സി മില്‍ക്കി വേ മറ്റു ഗാലക്സികള്‍ അനഗനെ നമുക്ക് കാണാനും നിരീക്ഷിക്കാനും പറ്റുന്ന പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും ചേര്‍ന്നാല്‍ പോലും അത് മൊത്തം പ്രപഞ്ചത്തിന്റെ അഞ്ച് ശതമാനം മാത്രമേ ആകുന്നുള്ളൂ. ശാസ്ത്രഞ്ജര്‍ പറയുന്നത് പ്രപഞ്ചത്തിന്റെ ഏകദേശം 25% ശതമാനത്തോളം അജ്ഞാതമായ ഇരുണ്ട വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു എന്നാണ്.ഈ വസ്തുക്കളെ ആണ് ഡാര്‍ക്ക് മാറ്റര്‍ എന്ന് പറയുന്നത്. നമുക്ക് അത് കാണാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അത് ഒരിക്കലും മനസ്സിലാക്കാനും സാധിക്കില്ല. പക്ഷെ ഡാര്‍ക്ക് മാറ്റര്‍ പ്രപഞ്ചത്തില്‍ ഉണ്ട് എന്ന കാര്യം തീര്‍ച്ചയാണ്. ബഹിരാകാശവസ്തുക്കളെ ദൂരെ നിന്നും നിരീക്ഷിക്കുമ്പോള്‍ അവയെല്ലാം വിരൂപമായാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്. അതിന് കാരണം ഡാര്‍ക്ക് മാറ്റര്‍ വസ്തുക്കളുടെ ഗുരുത്വാകര്‍ഷണബലമാണ്. പ്രകാശവുമയും റെഡിയേഷന്‍ തരംഗങ്ങളുമായും ഡാര്‍ക്ക് മാറ്റര്‍ കൂടി ചേരില്ല. അതുകൊണ്ട് തന്നെയാണ് ഈ വസ്തുക്കളെയൊന്നും കാണാന്‍ പറ്റാത്തത്. കാണാന്‍ പറ്റാത്തത് കൊണ്ടാണ് ഇതിനെ ഡാര്‍ക്ക് മാറ്റര്‍ എന്ന് പറയുന്നതും. ഗുരുത്വാകര്‍ഷണബലത്തിന്റെ ഇതുവരെയും മനസ്സിലാക്കാന്‍ പറ്റാത്ത ഒരു സ്വഭാവഗുണമാണ് ഡാര്‍ക്ക് മാറ്റര്‍ എന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും ഡാര്‍ക്ക് മാറ്റര്‍ ഇപ്പോഴും ഒരു നിഗൂഢരഹസ്യമായി ഇപ്പോഴും നിലകൊള്ളുന്നു.
- ഇരുണ്ട ഊര്‍ജ്ജം(Dark Energy)
പ്രപഞ്ചത്തിന്റെ 25% ശതമാനം ഡാര്‍ക്ക് മാറ്ററും 5% കാണാന്‍ കഴിയുന്ന സാധാരണ വസ്തുക്കളും ആണെങ്കില്‍ ബാക്കി 70% വും എന്താണ്? ശാസ്ത്രലോകം പറയുന്നത് അനുസരിച്ച് ബാക്കി 70 ശതമാനവും ഡാര്‍ക്ക് എനര്‍ജി ആണ്. നമ്മുടെ പ്രപഞ്ചം എപ്പോഴും വികസിച്ചു കൊണ്ടിരിക്കുന്നു. വളരെ വലിയ വേഗതയില്‍ ആണ് ഇത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നിലെ കാരണം എന്തെന്ന് ആര്‍ക്കും അറിയില്ല. എന്തായാലും സാധാരണ എനര്‍ജി അല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കാരണം സാധാരണ എനര്‍ജി ആണ് ഇതിന്റെ പിന്നില്‍ എങ്കില്‍ കാലങ്ങള്‍ കഴിയുംതോറും വേഗത കുറയെണ്ടാതാണ്. എന്നാല്‍ ഇതിന്റെ വേഗത എപ്പോഴും കൂടുന്നതല്ലാതെ ഒരിക്കലും കുറയുന്നില്ല. അതുകൊണ്ട് പ്രപഞ്ചത്തിന്റെ വിശ്രമമില്ലാത്ത വേഗതയേറിയ വികസനത്തിന് പിന്നില്‍ ഡാര്‍ക്ക് എനര്‍ജി ആണെന്നാണ് ഇപ്പോഴത്തെ നിഗമനം. പക്ഷെ ഈ ഡാര്‍ക്ക് എനര്‍ജി എങ്ങനെയാണ് ഉണ്ടാകുന്നത്. ബഹിരാകാശവസ്തുക്കള്‍ കൂട്ടിമുട്ടുന്നതിന്റെ ഫലമായി ഡാര്‍ക്ക് എനര്‍ജി ഉണ്ടാകുന്നു എന്നാണ് ചിലരുടെ വിശ്വാസം. പക്ഷെ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല.
3) ക്വാണ്ടം എൻടാൻഗിൽമെന്റ്(Quantum Entanglement)
ആല്‍ബാര്‍ട്ട് ഐന്‍സ്റീന്‍ ഇതിനെ വിശേഷിപ്പിച്ചത് Spooky actions at a distance എന്നായിരുന്നു. എന്നുവച്ചാല്‍ ദൂരത്തിന്റെ പ്രവര്‍ത്തി എന്നര്‍ദ്ധം.ഒരുമിച്ചിരിക്കുന്ന രണ്ടു പാര്‍ട്ടിക്കിള്‍സിനെ തിരിച്ചു ലക്ഷക്കണക്കിന് പ്രകാശവര്‍ഷങ്ങള്‍ക്ക് അകലെ വയ്ക്കുക. ഇപ്പോള്‍ ഒരു പാര്‍ട്ടിക്കിളിനെ ചലിപ്പിച്ചാല്‍ ലക്ഷക്കണക്കിന് പ്രകാശവര്‍ഷം അകലെ ഉള്ള മറ്റേ പാര്‍ട്ടിക്കിളും ചലിക്കും. ഈ പ്രതിഭാസമാണ് ക്വാണ്ടം എൻടാൻഗിൽമെന്റ്. ഫിസിക്സിന്റെ പല നിയമങ്ങളും ഇതിനു ബാധകമല്ല. പ്രകാശത്തെക്കാള്‍ വേഗത്തില്‍ മറ്റൊന്നിനും സഞ്ചരിക്കാന്‍ കഴിയില്ല എന്ന ആല്‍ബാര്‍ട്ട് ഐന്‍സ്റീന്റെ നിയമവും ഇവിടെ തകരുകയാണ്. കാരണം ഇത്രയധികം ദൂരത്തില്‍ കണക്റ്റ് ചെയ്തിരിക്കുന്ന രണ്ടു പാര്‍ട്ടിക്കിള്‍സിന് ബന്ധപ്പെടണമെങ്കില്‍ അത് പ്രകാശവേഗതെയെക്കാള്‍ വളരെ വലിയ വേഗതയില്‍ ആയിരിക്കണം സിഗ്നലുകള്‍ അയക്കേണ്ടത്. എന്നാല്‍ ക്വാണ്ടം എൻടാൻഗിൽമെന്റില്‍ ഇങ്ങനെ ഒരു കണക്ഷന്‍ പോലും ഇല്ല. അതുകൊണ്ട് തന്നെ ഈ പ്രതിഭാസം വളരെ വിചിത്രമാണ്.ഇതിനു പിന്നില്‍ എന്താണ് എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരം ലഭിച്ചിട്ടില്ല.പക്ഷെ പഠനങ്ങള്‍ പറയുന്നത് ക്വാണ്ടം എൻടാൻഗിൽമെന്റ് സത്യം തന്നെ എന്നാണ്. മാത്രമല്ല ഇത് സത്യമാണെന്ന് പലരും പരീക്ഷണങ്ങള്‍ നടത്തി തെളിയിച്ചിട്ടും ഉണ്ട്. എന്തായാലും ഇത് എന്താണ് എന്ന് മനസിലായില്ലെങ്കിലും ഭാവിയില്‍ ഇതിനെ ഉപയോഗിക്കാന്‍ കഴിയും എന്നാണ് വിശ്വാസം.
- പ്രതിദ്രവ്യം (Antimatter)
സബ് അറ്റോമിക് പാര്‍ട്ടിക്കിള്‍സ് ആയ ഇലക്ട്രോണ്‍സ്, പ്രോട്രോണ്‍സ്, ന്യൂട്രോണ്‍സ് എന്നിവയ്ക്കെല്ലാം വിപരീതമായ പാര്‍ട്ടിക്കിള്‍സ് ഉണ്ട്.എന്നുവച്ചാല്‍ സാധാരണ ഇലക്ട്രോണ്‍ പാര്‍ട്ടിക്കിളിനു നെഗറ്റീവ് ചാര്‍ജ്ജാണ് എന്നാല്‍ ഒരു ആന്റിമാറ്റര്‍ ഇലക്ട്രോണിന്റെ ചാര്‍ജ്ജ് പോസിറ്റീവ് ആയിരിക്കും.ഒരു സാധാരണ പാര്‍ട്ടിക്കിളും ഒരു ആന്റിമാറ്റര്‍ പാര്‍ട്ടിക്കിളും കൂടിമുട്ടിയാല്‍ അതിശക്തമായ വിസ്ഫോടനം ഉണ്ടാകും. അതോടെ രണ്ടു പാര്‍ട്ടിക്കിള്‍സിന്റെയും ഊര്‍ജ്ജം എല്ലാം തീര്‍ന്നു പോകുകയും അത് രണ്ടും നശിക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ഈ വിസ്ഫോടനങ്ങള്‍ കാരണം ഭൂമിയും സോളാര്‍സിസ്റ്റവും എല്ലാം പണ്ടേ തന്നെ നശിക്കെണ്ടാതല്ലേ?? ഉത്തരം അല്ല എന്ന് തന്നെയാണ്. കാരണം ആന്റിമാറ്റര്‍ പാര്‍ട്ടിക്കിള്‍സ് പ്രപഞ്ചത്തില്‍ വളരെ കുറവാണ്. നമ്മുടെ ഭൂമിയില്‍ പോലും ഇതുവരെ വെറും 15 നാനോഗ്രാം അളവില്‍ മാത്രമാണ് ആന്റിമാറ്റര്‍ പാര്‍ട്ടിക്കിള്‍സ് നിര്‍മ്മിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ സാധാരണ പാര്‍ട്ടിക്കിള്‍സും ആന്റിമാറ്റര്‍ പാര്‍ട്ടിക്കിള്‍സും തമ്മില്‍ കൂട്ടി മുട്ടാനുള്ള സാധ്യതകള്‍ വളരെ കുറവാണ്. പക്ഷെ എന്തുകൊണ്ടാണ് പ്രപഞ്ചത്തില്‍ ആന്റി മാറ്റര്‍ പാര്‍ട്ടിക്കിള്‍സിന്റെ അളവ് ഇത്രമാത്രം കുറവായിരിക്കുന്നത്.
ബാക്കിയുള്ള ആന്റി മാറ്റര്‍ പാര്‍ട്ടിക്കിള്‍സ് എല്ലാം എവിടെ പോയി?? അതിനെല്ലാം എന്ത് സംഭവിച്ചു?? ഈ ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല….
- ഫെര്‍മി വിരോധാഭാസം(Fermi Paradox)
നമ്മുടെ പ്രപഞ്ചം വളരെ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ഭൂമിയില്‍ ജീവന്‍ ഉള്ളതുപോലെ പ്രപഞ്ചത്തിലെ മറ്റു സ്ഥലങ്ങളിലും ജീവന്‍ ഉണ്ടാകാന്‍ ഉള്ള സാധ്യതയും വളരെ വളരെ കൂടുതല്‍ തന്നെ ആണ്. പക്ഷെ ഭൂമിക്ക് പുറത്ത് ഒരു അന്യഗ്രഹജീവികളുടെയും അടയാളം കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. ഈ വിരോധഭാസത്തെയാണ് ഫെര്‍മി പാരഡോക്സ് എന്ന് പറയുന്നത്. ഭൂമിയെ പോലെയുള്ള ധാരാളം ഗ്രഹങ്ങളെ കണ്ടുപിടിച്ചിട്ടുണ്ട്. അവിടെയെല്ലാം വെള്ളത്തിന്റെ അംശം ഉണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷെ ഒരു ഗ്രഹത്തില്‍ പോലും ജീവന്റെ തുടിപ്പ് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന ചോദ്യം ഇപ്പോഴും ഉത്തരം ഇല്ലാത്ത ചോദ്യമായി നിലനില്‍ക്കുന്നു.
- തമോദ്വാരം(Black Hole)
സയന്‍സ് ഫിക്ഷന്‍ കഥകളുടെയും സിനിമകളുടെയും ഒരു മുഖ്യ ഘടകമാണ് ബ്ലാക്ക് ഹോള്‍സ്. ഒരു പക്ഷെ പ്രപഞ്ചത്തിലെ ഏറ്റവും വിചിത്രമായ പ്രതിഭാസവും ഇതുതന്നെ ആയിരിക്കും. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയുള്ള ഗുരുത്വകര്‍ഷണബലമുള്ള വസ്തുവാണ് ബ്ലാക്ക് ഹോള്‍സ്. പ്രക്ഷത്തിനു പോലും ഇതിന്റെ ഗുരുത്വകര്‍ഷണബലത്തില്‍ നിന്നും രക്ഷപെടാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ ഒരു ബ്ലാക്ക് ഹോളിന്റെ ഉള്ളില്‍ എന്താണ് എന്ന് ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. വിദ്ധഗ്തരുടെ നിഗമനം അനുസരിച്ചു നമ്മുടെ സ്വന്തം ഗാലക്സി മില്‍ക്കി വേയില്‍ തന്നെ ഏകദേശം പത്ത് കോടിക്കും മേലെ ബ്ലാക്ക് ഹോള്‍സ് ഉണ്ട് എന്നാണ്. ഈ ബ്ലാക്ക് ഹോളുകള്‍ക്ക് നമ്മുടെ സൂര്യനെക്കാള്‍ കോടാനുകോടി വലിപ്പം വയ്ക്കാനും കഴിയും. ഇതുകൂടാതെ നമ്മുടെ സ്വന്തം ഗാലക്സി ഉള്‍പ്പടെ എല്ലാ ഗാലക്സികളുടെയും നടുക്ക് ഓരോ സൂപ്പര്‍ മാസ്സിവ് ആയിട്ടുള്ള ബ്ലാക്ക് ഹോളുകള്‍ ഉണ്ടായിരിക്കും. പക്ഷെ എന്തൊക്കെ പറഞ്ഞാലും ബ്ലാക്ക് ഹോളിന്റെ ഉള്ളിലേക്ക് പോയാല്‍ എന്തൊക്കെ പറ്റുമെന്ന് ഇതുവരെ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റിയിട്ടില്ല. നിലവില്‍ ബാല്ച്ക് ഹോളിനെ കുറിച്ച് നിരവധി സിദ്ധാന്തങ്ങള്‍ ഉണ്ട്. പക്ഷെ ഒന്നും തെളിയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ബ്ലാക്ക് ഹോള്‍ ഒരു വലിയ നിഗൂഢ രഹസ്യമായി നിലകൊള്ളുന്നു.
- ബഹിരാകാശ ഗര്‍ജ്ജനം(Space Roar)
ബഹിരാകാശം ശൂന്യമായതുകൊണ്ട് ശബ്ദരേഖകള്‍ക്ക് സഞ്ചരിക്കാന്‍ ആകില്ല. അതുകൊണ്ട് തന്നെ ബഹിരാകാശത്ത് വച്ച് നിങ്ങള്‍ നിലവിളിച്ചാല്‍ അത് ആര്‍ക്കും കേള്‍ക്കാന്‍ പറ്റില്ല. പക്ഷെ ബഹിരാകാശം നിശബ്ദം അല്ല. പ്രപഞ്ചം മുഴുവന്‍ പല തരത്തിലുള്ള ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞതാണ്. സ്പേസ് റോര്‍ എന്ന് പറഞ്ഞാല്‍ ബഹിരാകാശത്ത് നിറഞ്ഞു നില്‍ക്കുന്ന റേഡിയോതരംഗങ്ങള്‍ ആണ്. ആശയവിനിമയത്തിനായി ടിവിയിലും റേഡിയോയിലും ഒക്കെ ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങള്‍ തന്നെ. ബഹിരാകാശം മുഴുവന്‍ ഈ തരംഗങ്ങളാല്‍ നിറഞ്ഞതാണ്. പക്ഷെ എവിടെ നിന്നാണ് ഈ തരംഗങ്ങള്‍ വരുന്നത്. ഇതിന്റെ ഉത്ഭവസ്ഥലങ്ങള്‍ എവിടെ നിന്നാണ്. പണ്ട് നശിച്ച നക്ഷത്രങ്ങളുടെ അവശേഷിപ്പുകളില്‍ നിന്നുമാണ് ഈ തരംഗങ്ങള്‍ ഉത്ഭവിക്കുന്നത് എന്ന് ഒരു നിരൂപണം നിലവില്‍ ഉണ്ട്. എന്തായാലും സ്പേസ് റോര്‍ എന്നത് തെളിയിക്കപ്പെടനവാത്ത മറ്റൊരു രഹസ്യമായി നിലകൊള്ളുന്നു.
- കോസ്മിക് കിരണങ്ങള്‍(Cosmic Rays)
ബഹിരാകാശം വളരെ തീവ്രമായ സ്ഥലമാണ്. പക്ഷെ ഭൂമിയില്‍ നമ്മള്‍ സുരക്ഷിതമാണ്. കോസ്മിക് കിരണങ്ങള്‍ എന്ന് പറയുന്നത് ബഹിരാകാശത്ത് നിന്നും വരുന്ന വലിയ ഊര്‍ജ്ജം ഉള്ള പാര്‍ട്ടിക്കിള്‍സ് ആണ്. ഇത് സ്ഥിരമായി ഭൂമിയില്‍ വന്നു പതിക്കുന്നുണ്ട്. ഈ പാര്‍ട്ടിക്കിള്‍സ് ഒന്നും വലിയ ദോഷം ഉള്ളതല്ല. കാരണം ഭൂമിയുടെ അന്തരീക്ഷം നമ്മളെ സംരക്ഷിക്കും. എന്നാല്‍ ഭൂമിയുടെ രണ്ടാമത്തെ ലയര്‍ സ്ട്രറ്റോസ്ഫിയറിനു മുകളില്‍ വച്ച് കോസ്മിക് റെയ്സ് മനുഷ്യനെയും ഇലക്ട്രോണിക് സാധനങ്ങളെയും ബാധിക്കും. അന്തരീക്ഷത്തിലെ ഒന്നാമത്തെ ലയര്‍ ട്രോപ്പോസ്ഫിയറിനു മുകളില്‍ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്കും ആസ്ടട്രോണന്‍സിനും ഒക്കെ കോസ്മിക് റെയ്സ് അപകടമാണ്. എങ്കിലും വളരെയേറെ സുരക്ഷമാര്‍ഗ്ഗങ്ങള്‍ ഉള്ളതുകൊണ്ട് ഇത് മനുഷ്യരെ അത്രത്തോളം ബാധിക്കില്ല. പക്ഷെ കോസ്മിക് റെയ്സിന്റെ യഥാര്‍ഥ ഇരകള്‍ ഇലക്ട്രോണിക്സ് സാധനങ്ങള്‍ ആണ്. സാറ്റലൈറ്റ് പോലെയുള്ള ഇലക്ട്രോണിക് സാധനങ്ങളില്‍ ചില കോസ്മിക് കിരണങ്ങള്‍ക്ക് പ്രവേശിക്കാന്‍ ആകും. അങ്ങനെ പ്രവേശിച്ചാല്‍ ആ ഇലക്ട്രോണിക് സാധനം മുഴുവന്‍ നശിച്ചു പോകും. വളരെ അപൂര്‍വ്വമായാണ് ഇത് നടക്കുന്നത് എങ്കിലും വളര്‍ന്നു വരുന്ന ഈ ഡിജിറ്റല്‍ ലോകത്തിനു ഇതോരു നല്ല കാര്യം അല്ല. കോസ്മിക് റെയ്സിന് മറ്റെന്തെങ്കിലും ശക്തികള്‍ ഉണ്ടോ എന്നറിയാന്‍ പഠനങ്ങള്‍ നടക്കുന്നതെ ഉള്ളു. എന്തായാലും ഇലക്ട്രോണിക് സാധനങ്ങളെ കോസ്മിക് റെയ്സില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തമമായ ഉപാധികള്‍ ഇപ്പോഴും ശാസ്ത്രഞ്ജര്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
- ബഹുമുഖം (Multiverse)
പ്രപഞ്ചം എത്ര വലുതാണെന്ന് മനസ്സിലാക്കുമ്പോഴാണ്. മനുഷ്യനും അവന്റെ പ്രവര്‍ത്തികളും ഒക്കെ എത്ര ചെറുതാണെന്ന് തിരിച്ചറിയുന്നത്. പ്രപഞ്ചം എത്ര വലുതാണെന്ന് ചോദിച്ചാല്‍ ഇതുവരെ മനുഷ്യന് പ്രപഞ്ചത്തിന്റെ 0.1% മാത്രമാണ് നിരീക്ഷിച്ചറിയാന്‍ പറ്റിയത്. മാത്രമല്ല പ്രപഞ്ചത്തിന്റെ ദൂരം അളക്കുന്നത് പോലും പ്രകാശവര്‍ഷത്തിന്റെ അളവിലാണ്. അത്രത്തോളം വലുതാണ് ഈ പ്രപഞ്ചം. എന്നാല്‍ അവിടം കൊണ്ട് കാര്യം തീരുന്നില്ല. ഇതുപോലെ അനേകം പ്രപഞ്ചം ഉണ്ടെന്നാണ് ഒരു വിഭാഗം കോസ്മോളജിസ്റ്റുകളുടെ നിഗമനം. മള്‍ട്ടിവേഴ്സ് സിദ്ധാന്തം പല വേദികളിലും ഒരു വിവാദവിഷയമാണ്. എന്തായാലും ഇത് വരെ ഉത്തരം കിട്ടാത്ത മറ്റൊരു ചോദ്യമായി ഇത് നിലനില്‍ക്കുന്നു.
- വലിയ പ്രതിസന്ധി (The Big Crunch)
എല്ലാത്തിനും ഒരു അവസാനം ഉണ്ട് എന്ന് പറയുന്നത് പോലെ പ്രപഞ്ചത്തിനും ഒരവസാനം ഉണ്ട്. പക്ഷെ അത് എങ്ങനെ എന്നതാണ് ചോദ്യം?? ഇതിനെ സംബന്ധിച്ച ധാരാളം സിദ്ധാന്തങ്ങള്‍ നിലവില്‍ ഉണ്ട്. അതില്‍ ഒന്നാണ് ബിഗ് ക്രഞ്ച് സിദ്ധാന്തം. പ്രപഞ്ചത്തിന്റെ വിശ്രമമില്ലാത്ത വികാസം ഒരിക്കല്‍ നില്‍ക്കുമെന്നും അതിനുശേഷം ഗുരുത്വകര്‍ഷണത്താല്‍ പ്രപഞ്ചത്തിലുള്ള എല്ലാം ഒരുമിച്ചു ഒരു പൊയന്റില്‍ വന്നു ചേരുമെന്നും. കലക്രമേണ ഊര്‍ജ്ജം എല്ലാം തീര്‍ന്നു പ്രപഞ്ചം നശിക്കും എന്നുമാണ് ഈ സിദ്ധാന്തത്തില്‍ പറയുന്നത്. ഇതുകൂടാതെ നിലവില്‍ ഉള്ള പ്രസിദ്ധമായ മറ്റൊരു സിദ്ധാന്തമാണ് The Big Freeze. പ്രപഞ്ചം മുഴുവന്‍ തണുത്തുറഞ്ഞു നശിച്ചു പോകും എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. പ്രപഞ്ചം എങ്ങനെ നശിക്കും എന്നതിന്റെ പൂര്‍ണ്ണ രൂപം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇതുമൊരു നിഗൂഢ രഹസ്യമാണ്.
നൂറ്റാണ്ടുകള്‍ കൊണ്ട് മനുഷ്യര്‍ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി വിസ്മയിക്കുന്നുണ്ട്. പ്രപഞ്ചത്തിലെ നിഗൂഢതകളും രഹസ്യങ്ങളും ഒക്കെ മനസ്സിലാക്കാന്‍ പണ്ട് മുതലേ തന്നെ ശ്രമിക്കുന്നും ഉണ്ട്. പക്ഷെ ഒരു ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കുമ്പോള്‍ വേറെ നൂറു ചോദ്യങ്ങള്‍ ഉടലെടുക്കുന്നു. അതുകൊണ്ട് പ്രപഞ്ചത്തിന്റെ സത്യന്വാഷണം ഒരിക്കലും അവസാനിക്കുന്നില്ല.എന്തായാലും ഒരു കാര്യം സത്യമാണ്. പ്രപഞ്ചം എന്നത് മനുഷ്യര്‍ക്ക് മനസ്സിലാക്കാന്‍ പറ്റാത്തതിനെക്കള്‍ വിചിത്രവും സങ്കീര്‍ണ്ണവും ആണ്.