ഹോങ്കോങ്ങ്
ചൈനയില്‍ പ്രത്യേകാധികാരങ്ങളോടെ നിലനില്‍ക്കുന്ന നഗരമാണ് ഹോങ്കോങ്ങ്. പേള്‍ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഈ നഗരം പണ്ട് ബ്രിട്ടീഷ് അധീനതയിലായിരുന്നു.1997-ല്‍ ബ്രിട്ടന്‍ ഹോങ്കോങ്ങിനെ പൂര്‍ണമായും ചൈനയ്ക്ക് കൈമാറി. പ്രത്യേക ഭരണ-സാമ്പത്തിക വ്യവസ്ഥിതികളാണ് ഇന്ന് ചയാന ഹോങ്കോങ്ങിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഹോങ്കോങ്ങിലെ ജനസംഖ്യയുടെ 92 ശതമാനവും ചൈനക്കാരാണ്. ബാക്കി ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ബ്രിട്ടന്‍ തുടങ്ങിയ രാജ്യക്കാരും ചൈനീസും ഇംഗ്ലീഷുമാണ് ഇവിടത്തെ ഔദ്യോഗിക ഭാഷകള്‍. ആയുര്‍ദൈര്‍ഘ്യത്തില്‍ മുന്നിലുള്ള നഗരമാണ് ഹോങ്കോങ്ങ്. ഇവിടത്തെ സ്വാഭാവിക തുറമുഖമായ വിക്ടോറിയ തുറമുഖം നഗരത്തിന്‍റെ വികസനത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.